മൂന്നു വര്‍ഷത്തിനു ശേഷം വീട്ടിലേക്ക്; ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന സന്തോഷം പങ്കുവച്ച് പ്രിയങ്ക ചോപ്ര

ബോര്‍ഡിംഗ് പാസിന്‍റെയും പാസ്പോര്‍ട്ടിന്‍റെ ചിത്രവും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്

Update: 2022-11-01 06:18 GMT
Editor : Jaisy Thomas | By : Web Desk

ലോസ്ഏഞ്ചല്‍സ്: നീണ്ട മൂന്നുവര്‍ഷത്തിനു ശേഷം മാതൃരാജ്യത്തിലേക്ക് മടങ്ങിപ്പോകുന്ന സന്തോഷം പങ്കുവച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസിന്‍റെ ജനനത്തിനു ശേഷം ആദ്യമായിട്ടാണ് താന്‍ ഇന്ത്യയിലെത്തുന്നതെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബോര്‍ഡിംഗ് പാസിന്‍റെയും പാസ്പോര്‍ട്ടിന്‍റെ ചിത്രവും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്.


"അവസാനം... നാട്ടിൽ പോകുന്നു. ഏകദേശം 3 വർഷങ്ങൾക്ക് ശേഷം." എന്നാണ് ചിത്രത്തിനു അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് നിക്ക് ജൊനാസിനും മാതാവ് മധു ചോപ്രക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ലോസ് ഏഞ്ചല്‍സിലെ വീട്ടിലായിരുന്നു പ്രിയങ്കയുടെ ദീപാവലി ആഘോഷം. മകള്‍ മാള്‍ട്ടിയുടെ ആദ്യത്തെ ദീപാവലി കൂടിയായിരുന്നു ഈ വര്‍ഷത്തേത്. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച കുടുംബാംഗങ്ങളുടെ ചിത്രം പ്രിയങ്ക ഷെയര്‍ ചെയ്തിരുന്നു.

Advertising
Advertising


 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News