മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് 'പുല്ല് - റൈസിംഗ്'

നവാഗതനായ അമൽ നൗഷാദാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്

Update: 2022-07-31 03:48 GMT
Editor : Lissy P | By : Web Desk

44ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലൂടെ ഇന്റർനാഷണൽ പ്രീമിയറിന് ഒരുങ്ങി 'പുല്ല് - റൈസിംഗ്'. നവാഗതനായ അമൽ നൗഷാദ് ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിനായി പിക്ചർസ്‌ന്റെ ബാനറിൽ തോമസ് അജയ് എബ്രഹാം, നിഖിൽ സേവ്യർ, ദീപിക തയാൽ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പതിനൊന്നോളം ചലച്ചിത്രമേളകളിൽ നിന്ന് ഇരുപത്തിയഞ്ചോളം പുരസ്‌കാരങ്ങൾ ഇതിനോടകം തന്നെ നേടികഴിഞ്ഞ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റ ട്രൈയിലർ ഈ അടുത്താണ് റിലീസ് ചെയ്തത്.

ഛായഗ്രഹണം നിസ്മൽ നൗഷാദ്. പശ്ചാത്തലസംഗീതം സഞ്ജയ് പ്രസന്നൻ. 'ബിരിയാണി', ' ചുരുളി ' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സുർജിത് ഗോപിനാഥാണ് നായകകഥാപത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ് വേണുഗോപാൽ, ക്രിസ്റ്റിന ഷാജി, വൈശാഖ് രവി, ഹരിപ്രസാദ്, കുമാർ സേതു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News