'ഇന്നലെ ഐഫോണിന് ഒരു അപ്‌ഡേറ്റ് വന്നു. ഇന്ന് മഞ്ജു വാര്യർക്കും, ക്വാളിറ്റിക്ക് മാത്രം ഒരു മാറ്റവുമില്ല'; രമേഷ് പിഷാരടി

മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യരുടെ പിറന്നാളാണ് ഇന്ന്

Update: 2026-09-10 08:25 GMT

മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യരുടെ പിറന്നാളാണ് ഇന്ന്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം മഞ്ജുവിനെ ആശംസകൾ കൊണ്ട് പൊതിയുകയാണ്. മഞ്ജുവിന്‍റെ ഉറ്റ സുഹൃത്തും നടനും എംഎൽഎയുമായ രമേഷ് പിഷാരടിയുടെ ആശംസ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

"ഇന്നലെ ഐഫോണിന് ഒരു അപ്‌ഡേറ്റ് വന്നു. ഇന്ന് മഞ്ജു വാര്യർക്കും. എല്ലാ കൊല്ലവും വരുന്ന ചെറിയ ചെറിയ അപ്‌ഡേറ്റുകൾ മാത്രം... ക്വാളിറ്റിക്ക് മാത്രം ഒരു മാറ്റവുമില്ല!" എന്നായിരുന്നു പിഷാരടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

Advertising
Advertising

Full View


മലയാള സിനിമയുടെ  ലേഡി സൂപ്പർസ്റ്റാറാണ്  മഞ്ജു വാര്യര്‍. സാക്ഷ്യം, സല്ലാപം എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മഞ്ജു വാര്യർ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറി. കന്മദം, ആറാം തമ്പുരാൻ, ഈ പുഴയും കടന്ന്, പത്രം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം മലയാള സിനിമയിൽ സ്വന്തമായൊരു ഇടം നേടിക്കൊടുത്തു.

ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ താരം, പിന്നീട് തമിഴ് സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. അസുരൻ, തുനിവ്, വേട്ടയ്യൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അഖിലേന്ത്യാ തലത്തിലും ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിന് പുറമെ സാമൂഹിക പ്രവർത്തനങ്ങളിലും ബൈക്ക് റൈഡിംഗ് ഉൾപ്പെടെയുള്ള താല്പര്യങ്ങളിലും സജീവമാണ് താരം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News