മുസ്‌ലിം സമുദായത്തിലെ വിവേചനം പ്രമേയം; 'അനക്ക് എന്തിന്റെ കേടാ' ഓഗസ്റ്റ് നാലിന് റിലീസാകും

മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ സിനിമ ഒരു ഫാമിലി ഫീൽ ഗുഡ് എന്റർറ്റൈനറാണ്

Update: 2023-07-13 14:13 GMT

മുസ്‌ലിം സമുദായത്തിൽ ബാർബർ വിഭാഗം നേരിടുന്ന വിവേചനം പ്രമേയമാക്കി ഒരുക്കിയ അനക്ക് എന്തിന്റെ കേടാ സിനിമ ഓഗസ്റ്റ് നാലിന് റിലീസാകും. മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിച്ച സിനിമ ബി.എം.സി ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്താണ് നിർമിച്ചത്. മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ സിനിമ ഒരു ഫാമിലി ഫീൽ ഗുഡ് എന്റർട്രൈനെർ ആയിരിക്കുമെന്ന അണിയറ പ്രവർത്തകർ അറിയിച്ചു.

ശക്തൻ മാർക്കറ്റ്,ന്യൂജൻ നാട്ടു വിശേഷങ്ങൾ, ചതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഖിൽ പ്രഭാകർ നായകനാകുന്ന ചിത്രത്തിൽ ആകാശഗംഗ 2 ചിത്രത്തിലൂടെ ശ്രദ്ധേയയായ വീണ നായരും മോഡലും ഡാൻസറുമായ സ്‌നേഹ അജിത്തുമാണ് നായികമാർ. പ്രതിനായക വേഷത്തിൽ കൈലാഷും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കൂടാതെ വിജയകുമാർ, സായ്കുമാർ, സുധീർ കരമന, ശിവജി ഗുരുവായൂർ, പ്രകാശ് വടകര, ബിന്ദു പണിക്കർ, ജയമേനോൻ, സന്തോഷ് കുറുപ്പ്, മധുപാൽ, നസീർ സംക്രാന്തി, നിയാസ് കലാഭവൻ, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Advertising
Advertising

സുധീർ കരമനയുടെ ഗാന നൃത്തചുവടുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിനാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത്, വിനോദ് വൈശാഖി, എ.കെ നിസാം, ഷമീർ ഭരതന്നൂർ എന്നിവരുടെ വരികൾക്ക് പണ്ഡിറ്റ് രമേശ് നാരായൺ, നഫ്‌ല സാജിദ്. യാസിർ അഷ്‌റഫ് എന്നിവർ ചേർന്ന് ഈണമിടുന്നു.

പശ്ചാത്തല സംഗീതം ദീപാങ്കുരൻ കൈതപ്രം, ചീഫ് അസോസിയേറ്റ് ഡയറക്ടർ നവാസ് ആറ്റിങ്ങൽ, അസോസിയേറ്റ് ഡയറക്ടർ അഫ്‌നാസ് വി, എഡിറ്റർ നൗഫൽ അബ്ദുള്ള, ആർട്ട് ഡയറക്ടർ രജീഷ് കെ സൂര്യ, വസ്ത്രാലങ്കാരം റസാഖ് താനൂർ, മേക്കപ്പ് ബിനു പാരിപ്പള്ളി കൊറിയോഗ്രഫി അയ്യപ്പദാസ്, സംഘട്ടനം മനോജ് മഹാദേവ, സലീം ബാവ, പ്രൊഡക്ഷൻ ഡിസൈനർ കല്ലാർ അനിൽ, പ്രൊഡക്ഷൻ കൺട്രോളർ സുനീഷ് വൈക്കം, സ്റ്റിൽസ് നൗഷാദ് കണ്ണൂർ, ജയപ്രകാശ് പരസ്യകല ജയൻ വിസ്മയ പി.ആർ.ഓ എ.എസ് ദിനേശ്, എം.കെ ഷെജിൻ എന്നിവരാണ് അണിയറ പ്രവർത്തകർ

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News