'രോമാഞ്ചം' മോഡലില്‍ തലകുലുക്കി പാ രഞ്ജിത്തും വിക്രമും മാളവികയും; തങ്കലാന് പാക്കപ്പ്

അര്‍ജുന്‍ അശോകനെ അനുകരിച്ച് ടീം തങ്കലാന്‍

Update: 2023-07-06 03:17 GMT

ചെന്നൈ: പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന് പാക്കപ്പ്. വിക്രം, പാര്‍വതി തെരുവോത്ത്, മാളവിക മേനോന്‍ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിക്രത്തിന്‍റെ ലുക്ക് മുതല്‍ ചിത്രീകരണത്തിന്‍റെ ഓരോ ഘട്ടത്തിലും വാര്‍ത്തകളില്‍ നിറഞ്ഞ തങ്കലാന്‍റെ പാക്കപ്പ് വീഡിയോയും ശ്രദ്ധ നേടുകയാണ്.

രോമാഞ്ചം ട്രെന്‍ഡ് പിടിച്ചാണ് പാക്കപ്പ് വീഡിയോ ചെയ്തത്. രോമാഞ്ചത്തിലെ അര്‍ജുന്‍ അശോകന്‍റെ തലകുലുക്കലാണ് അണിയറ പ്രവര്‍ത്തകരും താരങ്ങളും അനുകരിച്ചത്. പാ രഞ്ജിത്ത്, വിക്രം, മാളവിക ഉള്‍പ്പെടെയുള്ളവര്‍ ഈ വീഡിയോയിലുണ്ട്. രോമാഞ്ചത്തിലെ പാട്ടും ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കാം.

Advertising
Advertising

തങ്കലാന്‍റെ ചിത്രീകരണത്തിനിടെ നടന്‍ വിക്രത്തിന് പരിക്കേറ്റിരുന്നു. വാരിയെല്ലിനാണ് പരിക്കേറ്റത്. ആക്‌ഷൻ രംഗങ്ങൾ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ഇതോടെ സിനിമാ ചിത്രീകരണത്തില്‍ നിന്ന് കുറച്ചുനാള്‍ വിക്രത്തിന് വിട്ടുനില്‍ക്കേണ്ടിവന്നു.

കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ഡ്രാമ ചിത്രമാണ് തങ്കലാന്‍. നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പാ രഞ്ജിത്തും തമിള്‍ പ്രഭയും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. അഴകിയ പെരിയവനാണ് സംഭാഷണം. ഛായാഗ്രഹണം- എ. കിഷോര്‍ കുമാര്‍. കലാസംവിധാനം- എസ്.എസ്. മൂര്‍ത്തി. സംഗീത- ജി.വി. പ്രകാശ് കുമാര്‍. ആക്ഷന്‍ കോറിയോഗ്രഫി- അന്‍പ് അറിവ്.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News