രോമാഞ്ചം ഏപ്രില്‍ ഏഴിന് എത്തും; സ്ട്രീമിങ് തിയതി പ്രഖ്യാപിച്ച് ഹോട്സ്റ്റാര്‍

സമീപ കാലത്ത് പുറത്തിറങ്ങിയതിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം കൂടിയാണ് രോമാഞ്ചം. റിലീസ് ചെയ്ത് 41 ദിവസങ്ങൾ പിന്നിട്ടപ്പോൾ 41 കോടിയാണ് രോമാഞ്ചം നോടിയത്

Update: 2023-03-26 07:45 GMT

നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത് 2023 ൽ പുറചത്തിറങ്ങിയ ചിത്രമാണ് രോമാഞ്ചം. സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഫെബ്രുവരി മൂന്നിന് പ്രദർശനത്തിയ ചിത്രം വൻവിജയമാണ് നേടിത്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിൽ റിലീസിനെത്താനൊരുങ്ങുകയാണ്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് രോമാഞ്ചം സ്ട്രീമിങ്ങിനെത്തുക. ഏപ്രില്‍ ഏഴിനാണ് ചിത്രം സ്ട്രീമിനെത്തുക. ja

ഹോട്ട്‌സ്റ്റാറിന്റെ ഔദ്യേഗിക ട്വിറ്റർ പേജിലൂടെയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. കോമഡി ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രം 2007ൽ ബെഗളൂരുവിൽ താമസിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കഥായണ് പറയുന്നത്.

Advertising
Advertising

സമീപ കാലത്ത് പുറത്തിറങ്ങിയതിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം കൂടിയാണ് രോമാഞ്ചം. റിലീസ് ചെയ്ത് 41 ദിവസങ്ങൾ പിന്നിട്ടപ്പോൾ 41 കോടിയാണ് രോമാഞ്ചം നോടിയത്. 4.1 കോടിയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കളക്ഷൻ. വിദേശ രാജ്യങ്ങളിൽ നിന്നായി 22. 9 കോടിയാണ് നേടിയത്. 68 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News