റോഷാക്കിൻറെ ബിടിഎസ് ഏറ്റെടുത്ത് സോഷ്യൽമീഡിയ

ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന്റെ വീട്ടിൽ വെച്ച് നടക്കുന്ന സംഘട്ടന രംഗത്തിന്റെ ബിടിഎസ് ആണ് പുറത്തുവന്നിരിക്കുന്നത്

Update: 2022-10-15 16:06 GMT

കൊച്ചി: പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി മമ്മൂട്ടി നായകനാകുന്ന ചിത്രം 'റോഷാക്ക്' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന്റെ വീട്ടിൽ വെച്ച് നടക്കുന്ന 

സംഘട്ടന രംഗത്തിന്റെ ബിടിഎസ്സാണിത് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് നേരെ പെട്രോൾ ബോംബ് വരുന്നതും നടൻ ഒഴിഞ്ഞു മാറുന്നതുമാണ് രംഗം. വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. 

ഇതുവരെ 20 കോടിയിലധികം കളക്ഷൻ ചിത്രം നേടിയെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. അമേരിക്കൻ പൗരത്വമുള്ള ദുബായിൽ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി ആയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. 

കെട്ട്യോളാണെന്റെ മാലാഖ'യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമായ റോഷാക്ക് സെക്കളോജിക്കൽ മിസ്റ്ററി ത്രില്ലറാണ്. സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ തിരക്കഥ

ഒരുക്കുന്നത് . മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം നിർവഹിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍  തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News