സൈനുദ്ദീന്‍റെ മകനും നടനുമായ സിനില്‍ സൈനുദ്ദീൻ വിവാഹിതനായി

'പറവ' എന്ന ചിത്രത്തിലൂടെയാണ് മലയാള അഭിനയ ലോകത്ത് സിനില്‍ ശ്രദ്ധിക്കപ്പെടുന്നത്

Update: 2021-12-13 10:31 GMT
Editor : ijas

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സൈനുദ്ദീന്‍റെ മകനും നടനുമായ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി. ഹുസൈനയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ ഫോട്ടോകള്‍ സിനില്‍ തന്നെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'റ്റു ലെറ്റ് അമ്പാടി ടാക്കീസ്' എന്ന ചിത്രത്തിലൂടെയാണ് സിനില്‍ അഭിനയ രംഗത്തേക്കെത്തുന്നത്. 'പറവ' എന്ന ചിത്രത്തിലൂടെയാണ് മലയാള അഭിനയ ലോകത്ത് സിനില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചെന്നൈ കൂട്ടം, കോണ്ടസ, ജോസഫ്, ബ്ലാക്ക് കോഫി, ഹാപ്പി സര്‍ദാര്‍, വെള്ളം എന്നീ ചിത്രങ്ങളിലും സിനില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്രിയിലും സിനില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഗോകുല്‍ സുരേഷ് നായകനാവുന്ന 'എതിരെ'-ആണ് സിനിലിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Full View


Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News