സാമന്തയുടെ 3ഡി ചിത്രം 'ശാകുന്തളം' റിലീസ് തിയതി പ്രഖ്യാപിച്ചു

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്

Update: 2023-01-02 10:31 GMT

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളം ഫെബ്രുവരി 17ന് തിയറ്ററുകളിലേക്ക്. ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. 

കാതുവാക്കുലെ രണ്ടു കാതൽ, യശോദ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം സംവിധായകൻ ഗുണശേഖറും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ശാകുന്തളം. ഫെബ്രുവരി 17 ന് ചിത്രം പ്രദർശനത്തിനെത്തുമെന്ന് ചിത്രത്തിന്‍റെ നിർമാതാക്കള്‍ അറിയിച്ചു. ഒന്നിലധികം ഭാഷകളിൽ 2D, 3D ആയിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുക.  കഴിഞ്ഞ വർഷം നവംബറിൽ റിലീസ് ആകേണ്ടിരുന്ന ചിത്രം 3ഡിയിൽ എത്തിക്കാനായി റിലീസ് മാറ്റിയിരുന്നു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

Advertising
Advertising

അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. അല്ലു അർജുന്‍റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.

മണി ശർമയാണ് സം​ഗീത സംവിധാനം. ശേഖർ വി.ജോസഫ് ഛായാ​ഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ​ഗുണാ ടീംവർക്സിന്‍റെ ബാനറിൽ നീലിമ ​ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും. പി.ആർ.ഒ- ശബരി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News