''ഹോപിന് ലോഡുകണക്കിന് സമ്മാനങ്ങളുമായി സഞ്ജു മാമനും ചാരു ആന്റിയും''- ചിത്രം പങ്കുവെച്ച് ബേസിൽ

ഇരുവരും മകളെ കാണാനെത്തിയ വിവരം ബേസില്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്

Update: 2023-02-25 14:09 GMT
Advertising

നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ കുഞ്ഞിന് സമ്മാനങ്ങളുമായി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും. ഇരുവരും സമ്മാനങ്ങളുമായി മകൾ ഹോപിനെ കാണാനെത്തിയ വിവരം ബേസിൽ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഹോപിന് ലോഡ് കണക്കിന് സമ്മാനങ്ങളുമായി സഞ്ജു മാമനും ചാരു ആന്റിയും എത്തിയിരിക്കുകയാണ് എന്ന് ചിത്രം പങ്കുവെച്ച് ബേസിൽ ഫേസ്ബുക്കിൽ കുറിച്ചു.

Full View

കഴിഞ്ഞ ആഴ്ചയായിരുന്നു മകൾ പിറന്ന വിവരം ബേസിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.

2017ലാണ് ബേസിൽ ജോസഫും എലിസബത്തും വിവാഹിതരായത്. 2015ൽ പുറത്തിറങ്ങിയ കുഞ്ഞിരാമായണം എന്ന മുഴുനീള കോമഡി ചിത്രം സംവിധാനം ചെയ്തണ് ബോസിൽ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അഭിനയവും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ച് ബേസിൽ അഭിയത്തിലും സജീവമാവുകയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന മിന്നൽ മുരളിയാണ് ബേസിൽ സംവിധാനം ചെയ്ത ചിത്രം. ടൊവിനോ തോമസിനെ നായകനാക്കി ഇറക്കിയ ചിത്രത്തിന് ഏഷ്യൻ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News