മുംബൈ ഹോട്ടലിൽ ഗില്ലിനൊപ്പം സാറ അലി ഖാൻ; ഈ സാറ വേറെയാണല്ലോ എന്ന് ആരാധകർ

നേരത്തെ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയും ഗില്ലും പ്രണയത്തിലാണ് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു

Update: 2022-08-30 11:03 GMT
Editor : abs | By : Web Desk

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിനൊപ്പം നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ബോളിവുഡ് നടി സാറ അലി ഖാന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇരുവരും ഒന്നിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്ന ചെറു വീഡിയോ ടിക് ടോകിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. നിമിഷനേരം കൊണ്ട് ഇൻസ്റ്റ്ഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചു.

ബാസ്റ്റണിൽ (ബാന്ദ്രയിലെ ഹോട്ടൽ) സാറയെ കണ്ടു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു മേശയ്ക്ക് ഇരുവശവുമാണ് സാറയും ഗില്ലും ഭക്ഷണത്തിനായി ഇരിക്കുന്നത്. വെയ്റ്റർ വന്ന് ഇരുവരിൽനിന്നും ഭക്ഷണം ഓർഡറെടുക്കുന്നത് ദൃശ്യത്തില്‍ കാണാം. 

Advertising
Advertising

നേരത്തെ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയും ഗില്ലും പ്രണയത്തിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ബന്ധം അവസാനിപ്പിച്ചെന്ന സൂചന നൽകി, ഈയിടെയാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തത്. 

ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള പ്രണയത്തിനും വിവാഹത്തിനുമെല്ലാം വർഷങ്ങളുടെ പഴക്കമുണ്ട്. ഇന്ത്യൻ നായകനായിരുന്ന മൻസൂർ അഖിഖാൻ പട്ടൗഡി വിവാഹം ചെയ്തത് നടി ശർമ്മിള ടാഗോറിനെയാണ്. പട്ടൗഡിയുടെ പേരമകളും നടന്‍ സൈഫ് അലി ഖാന്‍റെ മകളുമാണ് സാറ. വിരാട് കോലി നടി അനുഷ്‌ക ശർമ്മയുടെ കഴുത്തിൽ മിന്നു കെട്ടിയപ്പോൾ ഇന്ത്യൻ ഓപണർ കെഎൽ രാഹുൽ നടി അതിയ ഷെട്ടിയുമായി പ്രണയത്തിലാണ്. ഇരുവരും തമ്മുള്ള വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 





2018ൽ കേദാർനാഥ് എന്ന സിനിമയിലൂടെയാണ് സാറ അലി ഖാൻ ബോളിവുഡിൽ അറങ്ങേറിയത്. സിംബ, വല് ആജ് കൽ, കൂലി നമ്പർ വൺ, അത്രൻഗി റെ എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഗ്യാസ് ആണ് പുറത്തിറങ്ങാനുള്ള ചിത്രം. നേരത്തെ, നടൻ കാർത്തിക് ആര്യനുമായി പ്രണയത്തിലായിരുന്നു സാറ. സംവിധായകൻ കരൺജോഹറിന്റെ ഷോയിൽ നടി ഈയിടെ അക്കാര്യം സ്ഥിരീകരിച്ചിരുന്നു. വ

വീഡിയോ പുറത്തുവന്നതിന് പിന്നാലെ, വിവിധ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ക്യാ ചക്കർ ഹെ (എന്താണ് സംഭവിക്കുന്നത്) എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒരു ക്രിക്കറ്ററുടെ (സച്ചിൻ) മകളിൽനിന്ന് മറ്റൊരു ക്രിക്കറ്ററുടെ (മൻസൂർ അലി ഖാൻ പട്ടൗഡി) പേരമകളിലേക്ക്, ശുഭ്മാൻ ഗിൽ ദീർഘദൂരം സഞ്ചരിച്ചു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News