ആദ്യമായി പൊലീസ് വേഷത്തില്‍ ഷെയ്ന്‍ നിഗം; വേലയിലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്

പാലക്കാടുള്ള ഒരു പൊലീസ് കൺട്രോൾ റൂമിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല

Update: 2022-09-10 13:45 GMT
Advertising

വേല എന്ന സിനിമയില്‍ ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തന്റെ കരിയറിലെ ആദ്യ പൊലീസ് വേഷമാണ് ഷെയ്ൻ നിഗം വേലയിൽ അവതരിപ്പിക്കുന്നത്.

പാലക്കാടുള്ള ഒരു പൊലീസ് കൺട്രോൾ റൂമിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധായകൻ. ഷെയ്ൻ നിഗത്തോടൊപ്പം സണ്ണി വെയ്‌നും സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിലുണ്ട്.

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജാണ് വേല നിർമിക്കുന്നത്. വിക്രം വേദ, കൈദി തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനായ സാം സി.എസ് ആണ് സംഗീത സംവിധാനം. എം സജാസ് ആണ് വേലയുടെ തിരക്കഥ എഴുതിയത്. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News