ചിത്രങ്ങള്‍ ഹിറ്റായപ്പോള്‍ അഹങ്കാരം തലയ്ക്കു പിടിച്ചു, എല്ലാവരും പൊറുക്കണം; ഷൈന്‍ ടോം ചാക്കോ

കഴിഞ്ഞ കുറച്ച് കാലമായി, വളരെ മോശപ്പെട്ട പെരുമാറ്റവും പ്രവൃത്തികളും ചെയ്തുകൊണ്ടിരിക്കുകയാണ് താനെന്നാണ് ഷൈൻ പറഞ്ഞത്

Update: 2022-07-18 11:42 GMT
Editor : Jaisy Thomas | By : Web Desk

ഓരോ സിനിമകളിലൂടെയും വീണ്ടും വീണ്ടും പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. കുറുപ്പ്, പന്ത്രണ്ട്, അടിത്തട്ട്...ഈയിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഷൈന്‍റെ തകര്‍പ്പന്‍ പ്രകടനത്തിനാണ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ അഭിമുഖങ്ങളിലും പ്രമോഷനുകളിലുമെല്ലാം പങ്കെടുക്കുമ്പോള്‍ മോശമായ പെരുമാറ്റമാണ് താരത്തില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. തന്‍റെ ഭാഗത്തുനിന്നുണ്ടായ മോശം സംസാരത്തിന് മാപ്പ് പറഞ്ഞിരിക്കുകയാണ് നടന്‍.

കഴിഞ്ഞ കുറച്ച് കാലമായി, വളരെ മോശപ്പെട്ട പെരുമാറ്റവും പ്രവൃത്തികളും ചെയ്തുകൊണ്ടിരിക്കുകയാണ് താനെന്നാണ് ഷൈൻ പറഞ്ഞത്. സിനിമകൾ വിജയിച്ചതിന്‍റെ അഹങ്കാരത്തിന്‍റെ പുറത്ത് കാട്ടിക്കൂട്ടിയതാണ് ഇതെല്ലാമെന്നും എല്ലാവരും പൊറുക്കണം എന്നുമാണ് താരം കുറിച്ചത്. പുതിയ ചിത്രം തല്ലുമാലയുടെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു താരത്തിന്‍റെ തുറന്നു പറച്ചിൽ.

Advertising
Advertising

'കഴിഞ്ഞ കുറച്ച് കാലമായി, വളരെ മോശപ്പെട്ട പെരുമാറ്റവും പ്രവൃത്തികളും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. കാരണം കുറുപ്പ് ഭീഷ്മപര്‍വ്വം എന്നീ സിനിമകള്‍ വളരെ അധികം ആളുകള്‍ കാണുകയും ആളുകള്‍ക്ക് ഇഷ്ടപെടുകയും ചെയ്തപ്പോള്‍ എന്‍റെ ഉള്ളില്‍ ഉണ്ടായിരുന്ന ഒരു അഹങ്കാരം. അതുകൊണ്ടൊക്കെയാണ് ഇങ്ങനെയൊക്കൊ സംസാരിച്ചത്. നമ്മള്‍ ചെയ്‌തൊരു വര്‍ക്ക് ആളുകളിലേക്ക് എത്തുകയും ആളുകള്‍ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന ഒരു എനര്‍ജിയുണ്ട്. അത് നിങ്ങള്‍ തന്നെ തരുന്ന ഒരു എനര്‍ജിയാണ്. അതാണ് എന്നിലൂടെ പുറത്തേക്ക് വന്നത്. അത് മൂലം ഉണ്ടാകുന്ന ചെറിയൊരു അഹങ്കാരത്തിന്റെ പുറത്ത് കാട്ടിക്കൂട്ടിയതാണ് എല്ലാവരും പൊറുക്കണം.'- ഷൈൻ ടോം ചാക്കോ പറഞ്ഞു.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാലയിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ഷൈൻ ടോം എത്തുന്നത്. കല്യാണി പ്രിയദർശനാണ് നായിക. ആ​ഗസ്ത് 12നാണ് ചിത്രം തിയറ്ററിലെത്തുന്നത്. 

Full View
Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News