പേര് പോലെ ആ വീട്ടിലെ കഥാപാത്രങ്ങളും വിചിത്രമെന്ന് സംവിധായകൻ, ശ്രദ്ധനേടി ഷൈൻ ടോം ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക്

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

Update: 2022-06-27 06:53 GMT
Advertising

ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസ്യതി, ലാൽ , കേതകി നാരായൺഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അച്ചു വിജയൻ സംവിധാനം നിർവഹിക്കുന്ന വിചിത്രം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് ശ്രദ്ധ നേടുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് നിഖിൽ രവീന്ദ്രനാണ്. ടൈറ്റിൽ ലുക്കിൽ കാണുന്നത് പോലെ തന്നെ ആ വീട്ടിലെ കഥാപാത്രങ്ങളും കുറച്ച് വിചിത്രമാണെന്ന് സംവിധായകൻ അച്ചു വിജയൻ പറഞ്ഞു. വീടിനുളളിലെ ടെലിവിഷൻ സ്‌ക്രീനിൽ വിവിധ ചാനലുകളിലെ പരിപാടികൾ കാണിച്ചുപോകുന്നതും അതിൽ വിചിത്രമെന്ന വാക്ക് കടന്നുവരുന്നതുമാണ് ടൈറ്റിൽ ലുക്കിലുളളത്. ഇതിനായി സിനിമയുടെ പേര് തീരുമാനിച്ചപ്പോൾ മുതൽ ടിവിയിലെ വിവിധ പരിപാടികൾ ശ്രദ്ധിക്കുമായിരുന്നുവെന്നും അങ്ങനെയാണ് ഇത്തരമൊരു വീഡിയോയിലേക്ക് എത്തിയതെന്നും അച്ചു വിജയൻ പറഞ്ഞു.

അർജുൻ ബാലകൃഷ്ണൻ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻസംഗീതസംവിധാനവും നിർവഹിക്കുന്നു. പ്രമുഖ മ്യൂസിക്ക് ബാൻഡ് ആയ സ്ട്രീറ്റ് അക്കാദമിക്ക്‌സും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പ്രമുഖ താരങ്ങൾക്ക് പകരം സിനോജ് വർഗീസ്, അഭിരാം രാധാകൃഷ്ണൻ, ജെയിംസ് ഏലിയ, തുഷാര പിള്ള, ബിബിൻ പെരുമ്പിള്ളി എന്നിവരും ചിത്രത്തിലുണ്ട്.

പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, എഡിറ്റർ - അച്ചു വിജയൻ , കോ-ഡയറക്ടർ - സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടർ - ആർ അരവിന്ദൻ , പ്രൊഡക്ഷൻ ഡിസൈൻ : റെയ്‌സ് ഹൈദർ & അനസ് റഷാദ് , കോ-റൈറ്റർ : വിനീത് ജോസ് , ആർട്ട് - സുഭാഷ് കരുൺ, മേക്കപ്പ് - സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം - ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കർ, സ്റ്റിൽ - രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പർവൈസർ - ബോബി രാജൻ, വി എഫ് എക്‌സ് സ്റ്റുഡിയോ: ഐറിസ് പിക്‌സൽ, പി ആർ ഒ - ആതിര ദിൽജിത്ത്, ഡിസൈൻ - അനസ് റഷാദ് & ശ്രീകുമാർ സുപ്രസന്നൻ. ചിത്രം ആഗസ്റ്റ് മാസം തിയറ്ററുകളിലെത്തും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News