ഇതാ പുതിയ ആക്ഷന്‍ ഹീറോ; സിജു വില്‍സന്‍റെ അമ്പരിപ്പിക്കുന്ന മേക്കോവര്‍ വീഡിയോ

കഥാപാത്രമാകാനായി സിജു നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്

Update: 2022-09-24 07:24 GMT
Editor : Jaisy Thomas | By : Web Desk

ഒരിടവേളക്ക് ശേഷം വിനയന്‍ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിജു വില്‍സണാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രമാകാനായി സിജു നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

വേലായുധ പണിക്കരായി മാറാന്‍ കളരിപ്പയറ്റ്, കുതിര സവാരി അടക്കം നിരവധി മേഖലകളിൽ സിജു പരിശീലനം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന് വേണ്ടിയുള്ള സിജു വില്‍സന്‍റെ മേക്കോവർ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. സംവിധായകൻ വിനയനാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ കുറച്ചു മാസങ്ങൾ കൊണ്ടാണ് സിജു വിൽസൺ ചിത്രത്തിന് വേണ്ടിയുള്ള അമ്പരപ്പിക്കുന്ന മേക്കോവർ നടത്തിയത്.

Advertising
Advertising

"പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളത്തിൽ ഒരു പുതിയ ആക്ഷൻ ഹീറോ ഉദയം കൊണ്ടിരിക്കുകയാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. സിജുവിനും ഈ സിനിമയ്ക്കും കിട്ടിയ സ്വീകാര്യത തന്നെയാണ് മൂന്നാം വാരത്തിലും പത്തൊമ്പതാം നൂറ്റാണ്ട് നിറഞ്ഞ സദസ്സുകളിൽ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഓടുന്നത്. സിജു ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവർ നടത്താൻ. ആ മേക്കോവറിന്‍റെ ചില ദൃശ്യങ്ങളാണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്." -വിഡിയോ പങ്കുവെച്ചു കൊണ്ട് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News