'ഈ കഥയിൽ വില്ലൻ നിന്നെ തേടി വരും'; തനി ഒരുവൻ2 വരുന്നു

എജിഎസ് എന്റർടൈൻമെന്റാണ് മോഹൻ രാജ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗവും നിർമ്മിക്കുന്നത്

Update: 2023-08-29 02:57 GMT
Editor : abs | By : Web Desk

ജയം രവിയും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളിലെത്തി 2015 ല്‍ റിലീസായ തനി ഒരുവന്‍ ആ വർഷത്തെ വിജയചിത്രങ്ങളില്‍  ഒന്നായിരുന്നു. സ്റ്റൈലിഷ് മേക്കിങ് കൊണ്ടും മൊഹന്‍ രാജ എഴുതി സംവിധാനം ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. പുറത്തുവിട്ട പ്രമോയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. 

എജിഎസ് എന്റർടൈൻമെന്റാണ് മോഹൻ രാജ സംവിധാനം ചെയ്യുന്ന  രണ്ടാം ഭാഗവും നിർമ്മിക്കുന്നത്. സംവിധായകന്‍ മോഹൻ രാജയും നായകൻ മിത്രനെ അവതരിപ്പിക്കുന്ന ജയം രവിയും പ്രമോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഞാനെന്താണ് എന്റെ ശത്രുവിനെ തേടി പോവാത്തതെന്ന് ജയം രവിയുടെ കഥാപാത്രം ചോദിക്കുമ്പോള്‍ ഈ കഥയില്‍ വില്ലന്‍ നിന്നെ തേടി വരുമെന്ന് മൊഹന്‍ രാജ പറയുന്നുമുണ്ട്.

Advertising
Advertising
Full View

2024ല്‍ ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിലെ മറ്റ് താരങ്ങളെ പിന്നീട് പ്രഖ്യാപിക്കും. ആദ്യഭാഗത്തിലെ ശക്തനായ വില്ലനെ പോലെ രണ്ടാം ഭാഗത്തില്‍ ആരായിരിക്കുമെന്നാണ് പ്രേക്ഷകരും ഉറ്റുനോക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ജയം രവിയുടെ വില്ലനായി എത്തുമെന്ന അഭ്യൂഹങ്ങള്‍ ഏറെ നാളായി ഉയരുന്നുണ്ട്.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News