ഈ താരം മുഹമ്മദ് സിറാജിന്റെ ബയോപിക്കിൽ അഭിനയിച്ചേക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻനിര ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് സിറാജ്

Update: 2023-10-09 13:32 GMT

ഇന്ത്യൻ ടീമിന്റെ മുൻനിര ബൗളർമാരിൽ ഒരാളായ മുഹമ്മദ് സിറാജിന്റെ ബയോപിക്കിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ച് തെലുങ്ക് നടൻ രവി തേജ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ടൈഗർ നാഗേശ്വര റാവു' വിന്റെ പ്രമോഷനിടെയാണ് രവി തേജ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. തനിക്ക് സ്‌പോർട്‌സ് ഡ്രാമ വിഭാഗത്തിൽപ്പെട്ട ഒരു സിനിമ ചെയ്യണമെന്നും തനിക്ക് ഒരു ക്രിക്കറ്ററുടെ ബയോപിക്ക് ചെയ്യാൻ അവസരം കിട്ടുകയാണെങ്കിൽ മുഹമ്മദ് സിറാജിന്റെ ബയോപിക് ചെയ്യുമെന്നും താരം പറഞ്ഞു.

സിറാജിനെയും അദേഹത്തിന്റെ ബൗളിംഗ് ആക്ഷനും തനിക്ക് ഇഷ്ടമാണെന്നും താരം കൂട്ടിചേർത്തു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെയും താരം പ്രശംസിച്ചു. 'മാസ് മഹാരാജ' എന്നറിയപ്പെടുന്ന രവിതേജ മുന്ന് സംസ്ഥാന അവാർഡും ഒരു ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്.

Advertising
Advertising

 

'ടൈഗർ നാഗേശ്വരം റാവു'വിൽ രവിതേജയോടൊപ്പം ജോൺ എബ്രഹാമും പ്രധാനവേഷത്തിലെത്തുന്നുണ്ട്. വംശി കൃഷ്ണ നായിഡുവും വംശി കൃഷ്ണ അകേല്ലയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം അഭിഷേക് അഗ്രവാളാണ് നിർമിക്കുന്നത്. ചിത്രം ഒക്ടോബർ 20 റീലീസാകും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News