ഫഹദ് ഫാസിൽ-കല്ല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അൽത്താഫ് സലീമാണ്

Update: 2025-04-14 05:33 GMT
Editor : നബിൽ ഐ.വി | By : Web Desk

ഫഹദ് ഫാസിൽ-കല്ല്യാണി പ്രിയദർശൻ എന്നിവർ ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം ‘ഓടും കുതിര ചാടും കുതിര’ യുടെ അതിഗംഭീര ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരവും സംവിധായകനുമായ അൽത്താഫ് സലീമാണ്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാൻ ആണ് പ്രൊഡ്യൂസർ.

'ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള' എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്സിന്റെ സൂപ്പർഹിറ്റ് ചിത്രം തല്ലുമാലക്ക് ശേഷം കല്യാണി പ്രിയദർശൻ വീണ്ടും നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

Advertising
Advertising

ഒറ്റനോട്ടത്തിൽ ഒരു കല്ല്യാണത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റൈലായി കുതിരപ്പുറത്ത് കയറിയിരിക്കുന്ന ഫഹദിനോടൊപ്പം എന്തോ കണ്ടു ഭയന്ന ഭാവത്തിലാണ് കല്യാണിയുള്ളത്. കൂടെ വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ എന്നിവരുമുണ്ട്. ഇത് ഒരു കല്യാണവേദിയാണെങ്കിലും ഇവിടെ സംഭവിക്കുന്നത് ഒരു സാധാരണ വിവാഹമല്ലെന്ന് പോസ്റ്ററിന്റെ ഘോഷം തന്നെ പറയുന്നുണ്ട്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ള പ്രധാന താരങ്ങൾക്ക് പുറമെ ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഓടും കുതിര ചാടും കുതിരയുടെ മറ്റ് അപ്ഡേറ്റുകളൊന്നും തന്നെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. എന്തായാലും ഈ വർഷം തന്നെ ഈ ചിത്രം റിലീസിനെത്തുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്

സിനിമാറ്റോഗ്രാഫി: ജിൻറ്റോ ജോർജ്, സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റർ: അഭിനവ് സുന്ദർ നായക്, പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലെ, കലാ സംവിധാനം: ഔസേഫ് ജോൺ, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: റോനെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്,

VFX: ഡിജിബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പി.ആർ.ഒ: എ.ഡി. ദിനേശ്, ഡിസ്ട്രിബ്യൂഷൻ: സെൻട്രൽ പിക്ചേഴ്സ്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News