ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ ഹിന്ദി റീമേക്കില്‍ സാനിയ മല്‍ഹോത്ര നായിക

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്‍റെ തമിഴ്, കന്നഡ റീമേക്കുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്

Update: 2022-02-23 13:49 GMT
Editor : ijas

മലയാളത്തില്‍ വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ ഹിന്ദി റീമേക്കില്‍ സാനിയ മല്‍ഹോത്ര നായികയാവും. സമൂഹ മാധ്യമങ്ങളിലൂടെ സാനിയ തന്നെയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ ഭാഗമാകുന്ന കാര്യം അറിയിച്ചത്. 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന്‍റെ ഹിന്ദി റീമേക്കിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഷൂട്ടിങ് ആരംഭിക്കാന്‍ കാത്തിരിക്കുകയാണെന്നെന്നും അവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Advertising
Advertising

'കാര്‍ഗോ' സിനിമ ഒരുക്കിയ ആരതി കാദവ് ആണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍' ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. ഹര്‍മന്‍ ബവേജയാണ് ചിത്രം നിര്‍മിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്‍റെ വേഷത്തില്‍ ഹര്‍മന്‍ ബവേജ തന്നെയാകും അഭിനയിക്കുക.

താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്‍റേതെന്നും സിനിമക്ക് വേണ്ടി തന്‍റെ ശബ്ദം നല്‍കാന്‍ തയ്യാറാണെന്നും ഹര്‍മന്‍ ബവേജ പറഞ്ഞു. ഹര്‍മനും ആരതിക്കുമൊപ്പം സാനിയ നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങളുടെ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്‍റെ തമിഴ്, കന്നഡ റീമേക്കുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കന്നഡയില്‍ ഐശ്വര്യ രാജേഷും രാഹുല്‍ രവീന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News