'മഹാറാണി'യുടെ സെക്കൻഡ്‌ലുക്ക് പോസ്റ്റർ പുറത്ത്

കേരളത്തില്‍ ആദ്യമായി പൂർണ്ണമായും സോണി വെനീസ് 2 ക്യാമറയിൽ ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി

Update: 2023-02-14 09:30 GMT

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാർത്താഡൻ സംവിധാനം ചെയ്യുന്ന ചിത്രം 'മഹാറാണി'യുടെ സെക്കൻഡ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു പെൺകുട്ടിയാണ് പോസ്റ്ററിൽ. വലിയൊരു താരനിരയെ തന്നെ പോസ്റ്ററിൽ കാണാം. ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെയും വെളിപ്പെടുത്താത്ത രീതിയിലാണ് പോസ്റ്റർ.

രതീഷ് രവിയാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. 'എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് ചിത്രം നിർമ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസ്'ന്റെ ബാനറിൽ എൻ.എം ബാദുഷയാണ് സഹനിർമ്മാതാവ്. കേരളത്തിലാദ്യമായി സോണി വെനീസ് 2 ക്യാമറയിൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി.

Advertising
Advertising

ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ്, സ്മിനു സിജോ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ലോകനാഥൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് നൗഫൽ അബ്ദുള്ളയാണ്. മുരുകൻ കാട്ടാക്കട, അൻവർ അലി, രാജീവ് ആലുങ്കൽ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്.

കലാസംവിധാനം: സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേയ്ക്കപ്പ്: ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ് പന്തയിൽ, ക്രീയേറ്റീവ് കോൺട്രിബൂട്ടേഴ്സ്: ബൈജു ഭാർഗവൻ, സി.എഫ് അഷ്റഫ്, അസോസിയേറ്റ് ഡയറക്റ്റർ: സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ: ഹിരൺ, ഫിനാൻസ് കൺട്രോളർ: റോബിൻ അഗസ്റ്റിൻ, പി.ആർ.ഒ: പി ശിവപ്രസാദ്, സൗണ്ട് മിക്‌സിങ്: എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ്: അജി മസ്‌കറ്റ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News