ഈ കുട്ടിക്കരടികള്‍ നിങ്ങളെ നിരാശപ്പെടുത്തില്ല... വൈറല്‍ വീഡിയോ

മൂന്ന് കരടിക്കുട്ടികളാണ് വീഡിയോയിലെ പ്രധാന താരങ്ങള്‍. അതില്‍ രണ്ടുപേര്‍ തമ്മില്‍തല്ലും കുട്ടികുറുമ്പുമായി സമയം ചെലവഴിക്കുമ്പോള്‍ മറ്റൊരു വിരുതന്‍ ഗോള്‍ഫ് ഗ്രൌണ്ടിലെ ഫ്ലാഗിന്‍റെ പിറകെയായിരുന്നു.

Update: 2021-08-11 13:19 GMT

കരടി ഗോള്‍ഫ് കളിക്കുമോ..? വേണ്ടി വന്നാല്‍ കളിക്കും... അതുപക്ഷേ അതിന് തോന്നുന്നതുപോലെയാകുമെന്ന് മാത്രം.  ഗോള്‍ഫ് ഗ്രൌണ്ടില്‍ നിന്ന് ആരോ പകര്‍ത്തിയ ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂന്ന് കരടിക്കുട്ടികളാണ് വീഡിയോയിലെ പ്രധാന താരങ്ങള്‍. അതില്‍ രണ്ടുപേര്‍ തമ്മില്‍തല്ലും കുട്ടികുറുമ്പുമായി സമയം ചെലവഴിക്കുമ്പോള്‍ മറ്റൊരു വിരുതന്‍ ഗോള്‍ഫ് ഗ്രൌണ്ടിലെ ഫ്ലാഗിന്‍റെ പിറകെയായിരുന്നു. ഫ്ലാഗ് കടിച്ചുവലിക്കുകയും താഴെയെത്തിക്കാനും കുട്ടിക്കരടി ശ്രമം നടത്തുന്നുണ്ട്. ഓരോ തവണ പരാജയപ്പെടുമ്പോഴും വീണ്ടും വീണ്ടും ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രസകരമായ ദൃശ്യങ്ങള്‍ക്ക് താഴെ കുട്ടിക്കരടികളുടെ നിഷ്കളങ്കമായ കുറുമ്പുകളെപ്പറ്റിയാണ് കമന്‍റുകള്‍ മുഴുവന്‍ 

Advertising
Advertising

ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറലാവുകയും 2.30 ലക്ഷത്തിലധികം പേര്‍ വീഡിയോ കാണുകയും ചെയ്തു.  ഡാനി ഡെറാനി എന്നയാളാണ് ട്വിറ്ററിലൂടെ കുട്ടിക്കരടികളുടെ രസകരമായ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഏഴായിരത്തിനും മുകളില്‍ ലൈക്കുകളും ട്വീറ്റിന് ലഭിച്ചിട്ടുണ്ട്. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News