'വടിവാളിന് വെട്ടി ചാക്കോച്ചൻ'; ത്രില്ലര്‍ ചിത്രവുമായി ടിനു പാപ്പച്ചന്‍, 'ചാവേർ' ടീസർ

ടിനുവിന്‍റെ മുൻ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചനകള്‍

Update: 2023-01-28 15:54 GMT
Editor : ijas | By : Web Desk

സൂപ്പർ ഹിറ്റ്‌ ചിത്രം 'അജഗജാന്തര'ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'ചാവേറി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. വടിവാൾത്തുമ്പിലെ ചോരയുടെ ചൂര് പകരുന്നതാണ് പുറത്തുവന്ന ടീസർ. അടിമുടി മാസ് ആൻഡ് ക്ലാസ് സിനിമയാകാനുള്ളതെല്ലാം ചിത്രത്തിലുണ്ടെന്നാണ് സൂചന.

കത്തിയെരിയുന്ന കാട്, അവിടെ നിന്നും ജീവനും കൊണ്ടോടുന്നൊരാൾ. അയാൾക്ക് പിന്നാലെ പാഞ്ഞെത്തുന്ന ജീപ്പ്, അതിന് പിന്നിലായി ഓടുന്ന കുഞ്ചാക്കോ ബോബൻ, അതിന് പിറകിലായി ഒരു തെയ്യക്കോലവും. കരിമ്പാറകളും ഇടതൂർന്ന മരങ്ങളും പരന്ന കാടിന് നടുവിൽ നടക്കുന്ന ചോരപൊടിയുന്ന സംഭവ പരമ്പരകള്‍. ഒടുവിൽ മുമ്പേ ഓടിയയാളുടെ തലയിൽ ചാക്കോച്ചന്‍ വക വടിവാളിനൊരു വെട്ട്. ചോര ചിന്തുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകുന്നതാണ് ടീസര്‍. ടിനുവിന്‍റെ മുൻ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചനകള്‍. അടുത്തിടെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിച്ചിട്ടുള്ള ചാക്കോച്ചൻ ചാവേറിലും കട്ട ലോക്കൽ ലുക്കിലാണുള്ളത്.

Advertising
Advertising
Full View

ഏറെ വ്യത്യസ്തവും ആകാംക്ഷയുണർത്തുന്നതുമായ 'ചാവേർ' പോസ്റ്റർ മുമ്പ് പുറത്തിറങ്ങിയത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ യുട്യൂബിൽ ടീസറിനും വലിയ സ്വീകാര്യതയാണ് സിനിമാപ്രേമികള്‍ക്കിടയിൽ ലഭിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യൻ. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയ്ൻസ്, ഡിസൈൻസ്‌: മക്ഗുഫിൻ, മാർക്കറ്റിംഗ്: സ്നേക് പ്ലാന്‍റ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News