വെള്ളിത്തിരയിലെ 12 വര്‍ഷങ്ങള്‍ 50 ചിത്രങ്ങള്‍; സന്തോഷം പങ്കുവച്ച് ടൊവിനോ

കഥാപാത്രങ്ങളെ കോർത്തിണക്കിയുള്ള വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു

Update: 2024-10-27 13:33 GMT
Editor : ദിവ്യ വി | By : Web Desk

മലയാളത്തിന്റെ പ്രിയ നായകനായി മാറിയ ടൊവിനോ തോമസ് സിനിമാ മേഖലയിലേക്ക് എത്തിയിട്ട് 12 വർഷം. പിന്നാലെ സന്തോഷം പങ്കുവച്ച് ടൊവിനോ തന്റെ കഥാപാത്രങ്ങളെ കോർത്തിണക്കിയുള്ള വിഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. കൂട്ടുകാരനായും കാമുകനായും മകനായും ഇടിക്കാരനായും രക്ഷകനായും വെള്ളിത്തിരയിൽ നിറഞ്ഞാടിയ 12 വർഷങ്ങളിലായി 50 സിനിമകളിലാണ് താരം വേഷമിട്ടത്.

'12 വർഷം, 50 സിനിമകൾ.. ഒപ്പം ഹൃദയം നിറഞ്ഞ നന്ദി. ഞാൻ ഭാഗമായ എല്ലാ പ്രോജക്ടുകളിലെയും സംവിധായകരോട്, നിർമാതാക്കളോട്, കാസ്റ്റിന്, ക്രൂവിന് വലിയ നന്ദി. അവസാനമായി എന്റെ പ്രേക്ഷകർക്ക്.. നിങ്ങളുടെ സ്‌നേഹവും പിന്തുണയും അവിശ്വസനീയമാണ്. നിങ്ങളാണ് എന്റെ ലോകം. നടനാകാൻ ആഗ്രഹിച്ച എന്നിൽ നിന്ന് എന്നിലെത്താൻ നിങ്ങളൊപ്പമില്ലായിരുന്നെങ്കിൽ കഴിയില്ലായിരുന്നു' വിഡിയോക്കൊപ്പം ടൊവിനോ കുറിച്ചു. അടുത്തിടെയായി പുറത്തിറങ്ങിയ ജിതിൻ ലാൽ ചിത്രം എആർഎം ആണ് ടൊവിനോയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News