ടൊവിനോയ്ക്കൊപ്പം തൃഷ; 'ഐഡന്റിറ്റി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

'സെവൺത് ഡേ', 'ഫോറൻസിക്' എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അഖിൽ പോൾ- അനസ് ഖാൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐഡന്റിറ്റി'.

Update: 2024-09-16 15:09 GMT

'അജയന്റെ രണ്ടാം മോഷണം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം 'ഐഡന്റിറ്റി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന ഈ ബിഗ് ബജറ്റ് ചിത്രമാണ് 'ഐഡന്റിറ്റി'.

'സെവൺത് ഡേ', 'ഫോറൻസിക്' എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അഖിൽ പോൾ- അനസ് ഖാൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമയായ 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' ഉൾപ്പടെ 'ശ്രീകൃഷ്ണപ്പരുന്ത്‌', 'ഭ്രമരം' തുടങ്ങിയ പതിനാലോളം സിനിമകൾ നിർമിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് 'ഐഡന്റിറ്റി'യും നിർമിച്ചിരിക്കുന്നത്.

Advertising
Advertising

അഖിൽ ജോർജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. കേരളം കൂടാതെ രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് 'ഐഡന്റിറ്റി'യുടെ ചിത്രീകരണം നടന്നത്.

'ഡോക്ടർ', 'തുപ്പറിവാലൻ', 'ഹനുമാൻ' എന്നീ സൂപ്പർ ഹിറ്റ് തെന്നിന്ത്യൻ സിനിമകളിലെ സുപ്രധാന വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം വിനയ് റായ്, ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിങ്ങനെ വൻ താര നിരയാണ് 'ഐഡന്റിറ്റി'യിൽ അണിനിരക്കുന്നത്. പിആർഒ അരുൺ പൂക്കാടൻ, ഡിജിറ്റൽ & മാർക്കറ്റിങ് അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി.എസ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News