'ടൊവിനോ കമന്റ് ചെയ്താലേ പഠിക്കൂ...'; സോഷ്യൽ മീഡിയയിൽ പുതിയ ട്രെൻഡ്, മറുപടിയുമായി താരം

വീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകമായിരുന്നു ടൊവിനോയുടെ പ്രതികരണമെത്തിയത്.

Update: 2024-02-23 12:09 GMT

സോഷ്യൽ മീഡിയയിൽ സിനിമാതാരങ്ങളെ കുഴപ്പിച്ച് പുതിയ ട്രെൻഡ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തെന്നിന്ത്യൻ താരം വിജയ് ദേവരക്കൊണ്ട കമന്റ് ചെയ്താലേ പരീക്ഷയ്ക്ക് പഠിക്കൂ എന്ന വിദ്യാർഥികളുടെ വീഡിയോ വൈറലായത് കഴിഞ്ഞദിവസമായിരുന്നു. ഇതിന് താഴെ കമന്റുമായി വിജയ് ദേവരക്കൊണ്ട എത്തുകയും ചെയ്തു. തൊണ്ണൂറ് ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയാൽ ഉറപ്പായും കാണാൻ വരുമെന്നായിരുന്നു വിജയ്‍യുടെ വാഗ്ദാനം. ഇപ്പോഴിതാ പുതിയ ട്രെൻഡിൽപ്പെട്ടിരിക്കുകയാണ് നടൻ ടൊവിനോയും. 

താഹ ഹസൂൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് മറുപടിയുമായാണ് ടൊവിനോ എത്തിയിരിക്കുന്നത്. 'ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താൽ ഞാൻ എന്റെ പരീക്ഷക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കും' എന്ന ക്യാപ്ഷനോടെയായിരുന്നു ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. 'പോയിരുന്ന് പഠിക്ക് മോനെ' എന്നായിരുന്നു ഇതിന് ടൊവിനോയുടെ മറുപടി. വീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകമായിരുന്നു ടൊവിനോയുടെ പ്രതികരണമെത്തിയത്. 

Advertising
Advertising

ടൊവിനോയുടെ കമന്റിന് താഴെ രസകരമായ പ്രതികരണങ്ങളുമായി നിരവധിപേരാണ് എത്തുന്നത്. സംവിധായകൻ അൽഫോൻസ് പുത്രനുമുണ്ട് കൂട്ടത്തിൽ. പുതിയ ട്രെൻഡ് ഏറ്റെടുത്ത് നിരവധി പോസ്റ്റുകളും സോഷ്യൽമീഡിയയിൽ സജീവമാകുന്നുണ്ട്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News