ഗവര്‍ണറുമായി ടോവിനോയുടെ 'മിന്നല്‍' കൂടിക്കാഴ്ച്ച, മകള്‍ ഇസക്ക് ആരിഫ് മുഹമ്മദ് ഖാന്‍റെ സ്നേഹ മുത്തം: ചിത്രങ്ങള്‍

മികച്ച പ്രേക്ഷകപിന്തുണ നേടി മിന്നല്‍മുരളി നെറ്റ്ഫ്ളിക്സിൽ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്

Update: 2021-12-31 16:16 GMT
Editor : ijas

മിന്നല്‍ മുരളിയിലൂടെ സൂപ്പര്‍ താരപരിവേഷം സ്വന്തമാക്കിയ നടന്‍ ടോവിനോ തോമസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച്ച നടത്തി. ഭാര്യ ലിഡിയയോടൊരുമിച്ച് കുടുംബത്തോടെയാണ് താരം ഗവര്‍ണറെ കണ്ടത്. മക്കളായ തഹാന്‍ ടോവിനോയും ഇസ ടോവിനോയും ഗവര്‍ണറുമായി സ്നേഹം പങ്കിടുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ടോവിനോ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗവര്‍ണറെ കണ്ട വിവരം ചിത്രങ്ങളോടെ പങ്കുവെച്ചത്.

അതേസമയം, മികച്ച പ്രേക്ഷകപിന്തുണ നേടി മിന്നല്‍മുരളി നെറ്റ്ഫ്ളിക്സിൽ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്. ടോവിനോയെ സൂപ്പർ ഹീറോയാക്കി ബേസിൽ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഡിസംബർ 24ന് റിലീസ് ചെയ്ത ചിത്രം നെറ്റ്ഫ്ളിക്സ് ഇന്ത്യ ടോപ്പ് 10 ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത തരത്തിലുള്ള പ്രീ-റിലീസ് പബ്ലിസിറ്റി മിന്നൽ മുരളിയ്ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയിരുന്നു. 

Advertising
Advertising

മിന്നൽ മുരളിയായി എത്തിയ ടോവിനോക്ക് പുറമേ ഷിബു എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും പ്രേക്ഷകരുടെ ഇഷ്ടം കവർന്നു. ഹരിശ്രീ അശോകൻ, ബൈജു, അജു വർഗീസ്​, സ്​നേഹ ബാബു, ഫെമിന ജോർജ്​ തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് മിന്നൽ മുരളിയുടെ​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​. വീക്കെൻഡ്​ ബ്ലോക്ക്​ബസ്​റ്റേഴ്​സിന്‍റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് തുടര്‍ ഭാഗം ആലോചനയിലുണ്ടെന്നാണ് നിര്‍മാതാവ് സോഫിയ പോളും സംവിധായകന്‍ ബേസില്‍ ജോസഫും വ്യക്തമാക്കിയിരിക്കുന്നത്. നടന്‍ ടോവിനോ തോമസ് മിന്നല്‍ മുരളി 2 വരുന്നതിന്‍റെ സൂചനയുമായി വര്‍ക്ക് ഔട്ട് വീഡിയോയും പുറത്തിറക്കിയിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News