റോഷനി ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിൽ തിളങ്ങി 'വഴിയെ'

എക്സ്പിരിമെന്‍റൽ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായകനുള്ള അവാർഡാണ് വഴിയെയിലൂടെ സംവിധായകൻ നിർമൽ ബേബി വർഗീസ് നേടിയത്

Update: 2022-07-28 13:52 GMT
Editor : ijas
Advertising

ഫിലിം എഡ്യൂക്കേഷൻ ആൻഡ് വെൽഫയർ ഫൌണ്ടേഷൻ ഔറംഗാബാദ് (മഹാരാഷ്ട്ര) സംഘടിപ്പിക്കുന്ന മൂന്നാമത് റോഷനി ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിൽ തിളങ്ങി മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ 'വഴിയെ'. എക്സ്പിരിമെന്‍റൽ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായകനുള്ള അവാർഡാണ് വഴിയെയിലൂടെ സംവിധായകൻ നിർമൽ ബേബി വർഗീസ് നേടിയത്.

മുൻപ് ഈ വർഷത്തെ ടൊറന്റോ ഇന്‍ഡി ഹൊറര്‍ ഫെസ്റ്റിലേയ്ക്ക് ചിത്രം ഔദ്യോഗികമായി തെരഞ്ഞെടുത്തിരുന്നു. കൂടാതെ കാനഡ ബേസ് ചെയ്തുള്ള ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിൽ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ റണ്ണറപ്പായി തിരഞ്ഞെടുത്ത ചിത്രം മാൾട്ട ബേസ്ഡ് ഫിലിം ഫെസ്റ്റിവലായ വേൾഡ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമാട്ടോഗ്രാഫർ (മിഥുൻ എരവിൽ), ഒറിജിനൽ സ്കോർ (ഇവാൻ ഇവാൻസ്) എന്നീ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിച്ച ഈ പരീക്ഷണ ചിത്രത്തില്‍ പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍, വരുണ്‍ രവീന്ദ്രന്‍, ജോജി ടോമി, ശ്യാം സലാഷ്, ശാലിനി ബേബി, സാനിയ പൗലോസ്, രാജന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സിന്‍റെ ആദ്യത്തെ ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജെഫിന്‍ ജോസഫ്, ഛായാഗ്രഹണം മിഥുന്‍ ഇരവില്‍. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ ഷോബിന്‍ ഫ്രാന്‍സിസ്, ഘനശ്യാം, നിര്‍മല്‍ ബേബി വര്‍ഗീസ്. എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍ നിര്‍മല്‍ ബേബി വര്‍ഗീസ്, പ്രൊജക്റ്റ് ഡിസൈനര്‍ ജീസ് ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേര്‍സ് സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേല്‍, നിബിന്‍ സ്റ്റാനി, അലന്‍ ജിജി, അസോസിയേറ്റ് ഡയറക്ടര്‍സ് അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ.

ഫൈനല്‍ മിക്‌സിങ് രാജീവ് വിശ്വംഭരന്‍. ട്രാന്‍സ്ലേഷന്‍ ആന്‍ഡ് സബ്ടൈറ്റില്‍സ് നന്ദലാല്‍ ആര്‍, സ്റ്റില്‍സ് എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റില്‍ ഡിസൈന്‍ അമലു, സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ ആഷ മനോജ്, ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്. കോസ്റ്റ്യൂം ഡിസൈനര്‍ രോഹിണി സജി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News