'വഴിയെ'യുടെ ട്രെയിലർ പുറത്തിറക്കി; ചിത്രം ഉടനെ ഒ.ടി.ടിയിൽ

പുതുതായി ആരംഭിക്കുന്ന അമേരിക്കൻ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ 'ഡൈവേഴ്‌സ് സിനിമ'യിലൂടെയാകും ചിത്രത്തിന്‍റെ ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കുക

Update: 2022-05-31 18:59 GMT
Editor : ijas

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ 'വഴിയെ'യുടെ ട്രെയിലര്‍ വീഡിയോ പുറത്തിറക്കി. പുതുതായി ആരംഭിക്കുന്ന അമേരിക്കൻ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ 'ഡൈവേഴ്‌സ് സിനിമ'യിലൂടെയാകും ചിത്രത്തിന്‍റെ ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കുക. തുടർന്ന് മറ്റ് പല പ്ലാറ്റ്‌ഫോമുകളിലും ചിത്രം ലഭ്യമാകും.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിച്ച ഈ പരീക്ഷണ ചിത്രത്തിൽ പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍, വരുണ്‍ രവീന്ദ്രന്‍, ജോജി ടോമി, ശ്യാം സലാഷ്, ശാലിനി ബേബി, സാനിയ പൗലോസ്, രാജന്‍ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്‍റെ ആദ്യത്തെ ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നേരത്തെ ടൊറന്‍റോ ഇൻഡി ഹൊറർ ഫെസ്റ്റിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുത്ത ചിത്രം ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിലെ ഫീച്ചർ ഫിലിം വിഭാഗത്തിൽ റണ്ണറപ്പായിരുന്നു.

Advertising
Advertising
Full View

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ. സെക്കൻഡ് യൂണിറ്റ് ക്യാമറ: ഷോബിൻ ഫ്രാൻസിസ്, ഘനശ്യാം, നിർമൽ ബേബി വർഗീസ്. എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്‌, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്‌: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. ഫൈനൽ മിക്സിങ്: രാജീവ് വിശ്വംഭരൻ. ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാൽ ആർ, സ്റ്റിൽസ്: എം.ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു, സോഷ്യൽ മീഡിയ പ്രൊമോഷൻ: ആഷ മനോജ്, ഇൻഫോടെയ്ൻമെന്‍റ് റീൽസ്. കോസ്റ്റ്യൂം ഡിസൈനർ: രോഹിണി സജി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News