'വെടിക്കെട്ടിന്‍റെ' വിജയം ആഘോഷിച്ച് അണിയറപ്രവർത്തകർ

നായകൻമാരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'വെടിക്കെട്ട്'

Update: 2023-02-06 15:33 GMT

കൊച്ചി: നായകൻമാരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'വെടിക്കെട്ട്'. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ വീഡിയോ വിഷ്ണു തന്നെ തന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. ആരാധകർക്കും സഹപ്രവർത്തകർക്കുമൊപ്പം കേക്ക് മുറിച്ച് ചിത്രത്തിന്‍റെ വിജയം ആഘോഷിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ശ്രദ്ധ ജോസഫ്, ഐശ്വര്യ അനില്‍കുമാര്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. ബാദുഷ സിനിമാസിന്‍റെയും പെൻ & പേപ്പർ ക്രിയേഷൻസിന്‍റെയും ബാനറിൽ ഷിനോയ് മാത്യുവും ബാദുഷ എൻ എം ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം നിർവഹിച്ചിരിക്കുന്നത്.

Advertising
Advertising

ജോണ്‍കുട്ടി എഡിറ്റിങ്ങും രതീഷ് റാം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ബിബിന്‍ ജോര്‍ജ്, വിപിന്‍ ജെപ്രിന്‍, ഷിബു പുലര്‍കാഴ്ച, അന്‍സാജ് സി.പി എന്നിവരുടെ വരികള്‍ക്ക് ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി. അക്ഷയ, ശ്യാം പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്.

ജാതിയുടേയും, നിറത്തിന്റേയും പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന മനുഷ്യരെക്കുറിച്ചും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന സിനിമയാണ് വെടിക്കെട്ട്. മഞ്ഞപ്ര, കറുങ്കോട്ട എന്നീ രണ്ട് ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍റെയും ബിബിന്‍ ജോര്‍ജ്ജിന്‍റെയും ആദ്യ സിനിമ പ്രക്ഷകരെ നിരാശപ്പെടുത്തിയില്ലെന്നടക്കം നിരവധി പ്രതികരണങ്ങളാണ് സിനിമയെ കുറിച്ച് പുറത്തുവരുന്നത്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News