വിദ്യാസാഗർ - ഹരിഹരൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന മ്യൂസിക് വീഡിയോ

ഇനിയും പേരിട്ടിട്ടില്ലാത്ത ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്യുന്നത് നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ദിവാകൃഷ്ണ വി.ജെ ആണ്

Update: 2021-07-08 11:10 GMT
Editor : ubaid | By : Web Desk

വാക്കിങ് ഇൻ ദി മൂൺ ലൈറ്റ്, ഓ ദിൽറുബാ, സാഹിബാ തുടങ്ങി ഇന്നും മലയാളികൾ കേൾക്കാനാഗ്രഹിക്കുന്ന ഒത്തിരി ഗാനങ്ങൾ കേരളക്കരയ്ക്ക് സമ്മാനിച്ച വിദ്യാസാഗർ - ഹരിഹരൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ദിവാകൃഷ്ണ വി.ജെ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മലയാള സിനിമയിൽ തരംഗമായ നിരവധി ഗാനങ്ങൾ രചിച്ച വിനായക് ശശികുമാർ ആണ് ഗാനത്തിന്റെ രചന നിർവ്വഹിക്കുന്നത്. ഈയിടെ നടന്ന ഒരു ക്ലബ് ഹൗസ് മീറ്റിങ്ങിൽ വെച്ച് വിദ്യാസാഗർ തന്നെയാണ് ഈ പ്രോജക്ട് അനൗൺസ് ചെയ്തത്. കോവിഡ് പ്രതിസന്ധികൾ മാറിയാൽ ഉടൻ ഷൂട്ടിങ് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സംവിധായകൻ ലാൽജോസ്, ഗാനരചയിതാവും നിർമ്മാതാവുമായ രാജീവ് ഗോവിന്ദൻ, സംവിധായകൻ ജോണി ആന്റണി, തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ക്ലബ് ഹൗസിലെ പ്രഖ്യാപനം.

Advertising
Advertising




 


ഇനിയും പേരിട്ടിട്ടില്ലാത്ത ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്യുന്നത് നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ദിവാകൃഷ്ണ വി.ജെ ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് ശരത് ശിവ. പ്രോഗ്രാമിങ് വിഷ്ണു ശ്യാം. വിദ്യാസാഗർ ഫാൻസ് വാട്‌സ്ആപ്പ് കൂട്ടായ്മയിലെ ജിബി തോമസ്, പോൾവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ റൊമാന്റിക് മ്യൂസിക് വീഡിയോയുടെ പ്രോജക്ട് ഡിസൈനർ സച്ചിൻ എസ് പ്രഭു. കേരളത്തിന് പുറത്തും ഷൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ മ്യൂസിക് വീഡിയോ കോവിഡ് പ്രതിസന്ധികൾ മാറിയാലുടൻ ചിത്രീകരണം ആരംഭിക്കും.

Editor - ubaid

contributor

By - Web Desk

contributor

Similar News