വിക്രം - പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ 'താങ്കലാൻ': മേക്കിങ് വീഡിയോ പുറത്ത്

പാർവതി തിരുവോത്ത് ആണ് നായിക.

Update: 2023-04-17 06:20 GMT

വിക്രമിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് താങ്കലാന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആകാംക്ഷ ഉണര്‍ത്തുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. മേക്കിങ് വിഡിയോ പുറത്തുവന്നതോടെ ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.

പാർവതി തിരുവോത് ആണ് നായിക. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Advertising
Advertising

തമിഴിലെ ഹിറ്റ് മേക്കർ ജി.വി പ്രകാശ് കുമാര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ.കെ ചിത്രസംയോജനവും നിർവഹിക്കുന്നു.എസ്.എസ് മൂർത്തി ആണ് കലാ സംവിധായകൻ. കെ.ജി.എഫ്, വിക്രം എന്നിവക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപ് അറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി. പി.ആർ.ഒ ശബരി


Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News