വിനയ് ഫോർട്ട് നായകൻ; 'വാതിൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നടൻ ദുൽഖർ സൽമാൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്

Update: 2021-07-30 15:51 GMT

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന "വാതില്‍ " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ ദുൽഖർ സൽമാൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബെെജു, മൃദുൽ മുകേഷ്, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.

Full View

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News