കജോളിന്‍റെ ആ ചോദ്യം ഇഷ്ടമായില്ല, ഷാരൂഖ് ആരാധകര്‍ കലിപ്പിലാണ്...

അഭിമുഖത്തില്‍ ഷാരൂഖിനോടുള്ള കജോളിന്‍റെ ചോദ്യം ഷാരൂഖ് ആരാധകരില്‍ ഒരു വിഭാഗത്തെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്.

Update: 2023-07-17 07:31 GMT

Shah Rukh Khan, Kajol

മുംബൈ: ബിഗ് സ്ക്രീനിലെ ഷാരൂഖ് ഖാന്‍ - കജോള്‍ താരജോഡികള്‍ക്ക് ബോളിവുഡില്‍ നിരവധി ആരാധകരുണ്ട്. സ്ക്രീനിന് പുറത്തും ഇരുവരും സുഹൃത്തുക്കളാണ്. എന്നാല്‍ അടുത്ത കാലത്തെ അഭിമുഖത്തില്‍ ഷാരൂഖിനോടുള്ള കജോളിന്‍റെ ചോദ്യം ഷാരൂഖ് ആരാധകരെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്.

പഠാന്‍ എന്ന സിനിമയെ കുറിച്ചുള്ള കജോളിന്‍റെ ചോദ്യമാണ് ഷാരൂഖ് ആരാധകരെ ചൊടിപ്പിച്ചത്. പഠാന്‍റെ ശരിക്കുള്ള കളക്ഷന്‍ എത്രയെന്നാണ് കജോള്‍ ചോദിച്ചത്. ഹോട്ട്സ്റ്റാറില്‍ പുറത്തിറങ്ങിയ കജോളിന്‍റെ പുതിയ സീരീസായ ദ ട്രയലിന്‍റെ പ്രമോഷന്‍റെ ഭാഗമായുള്ള അഭിമുഖത്തിലാണ് കജോള്‍ ഈ ചോദ്യം ചോദിച്ചത്.

Advertising
Advertising

'ഷാരൂഖ് ഖാനോട് ഇപ്പോള്‍ എന്താണ് ചോദിക്കാൻ ആഗ്രഹിക്കുന്നത്?' എന്നാണ് അഭിമുഖത്തില്‍ ഉയര്‍ന്ന ഒരു ചോദ്യം. കുറച്ചു നേരം ആലോചിച്ച് ശേഷം കജോൾ പറഞ്ഞു- "ഞാൻ അദ്ദേഹത്തോട് ചോദിക്കും, പഠാന്‍ ശരിക്കും എത്ര കളക്ഷന്‍ നേടിയെന്ന്". ഇതുപറഞ്ഞ ശേഷം കജോള്‍ ചിരിച്ചു.

ഈ ചോദ്യം ഷാരൂഖിന്‍റെ ചില ആരാധകര്‍ക്ക് ഇത്ര ഇഷ്ടമായില്ല. പഠാന്‍റെ പുറത്തുവന്ന കളക്ഷന്‍ കണക്ക് തെറ്റാണെന്ന സൂചന കജോളിന്‍റെ ചോദ്യത്തിലുണ്ട് എന്നാണ് ചിലരുടെ പരാതി. അടുത്ത സുഹൃത്തായിട്ട് ഇങ്ങനെ ചോദിക്കാന്‍ പാടില്ലായിരുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. അതേസമയം വേറെ ചിലര്‍ പറയുന്നത് പഠാന്‍റെ കളക്ഷന്‍ കണക്ക് വ്യാജമാണെന്ന് കജോളിന്‍റെ ചോദ്യത്തിലൂടെ വ്യക്തമായെന്നാണ്. ചിലര്‍ ഈ ആരോപണത്തെ പഠാന്‍റെ തീയേറ്റര്‍ കണക്ക് നിരത്തി നേരിട്ടു.

"കജോള്‍ പഠാന്‍റെ കളക്ഷനെ കളിയാക്കി. അജയ് ദേവഗണ്‍ വീട്ടില്‍ ഷാരൂഖ് വ്യാജ കണക്കാണ് പറഞ്ഞതെന്ന് ചര്‍ച്ച ചെയ്തുകാണും. ശരിക്കും ഇതാണ് ബോളിവുഡിന്‍റെ അവസ്ഥ"- എന്നാണ് വിമര്‍ശകനും അനലിസ്റ്റുമായ കെ.ആര്‍.കെയുടെ ട്വീറ്റ്. എന്നാല്‍ കജോള്‍ തമാശയായി ചോദിച്ച ചോദ്യത്തെ കുറിച്ച് ഇത്തരം ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പ്രതികരിച്ചവരുമുണ്ട്.






Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News