മുവ്വായിരം സിനിമാ പ്രവർത്തകർക്ക് അയ്യായിരം രൂപ വീതം സഹായമെത്തിച്ച് കന്നഡ താരം യഷ്

സ്വന്തം ട്വിറ്റർ ഹാൻഡ്ൽ വഴി താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്

Update: 2021-06-02 06:13 GMT
Editor : abs | By : Web Desk

കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ സഹപ്രവർത്തകർക്ക് സഹായവുമായി കന്നഡ താരം യഷ്. മുവ്വായിരം സിനിമാ പ്രവർത്തകർക്കായി ഒന്നരക്കോടി രൂപയുടെ സഹായമാണ് താരം എത്തിക്കുക. ഓരോ കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടിൽ സഹായമായി അയ്യായിരം രൂപയാണ് നിക്ഷേപിക്കുക.

സ്വന്തം ട്വിറ്റർ ഹാൻഡ്ൽ വഴി താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'നമ്മുടെ രാജ്യത്ത് അസംഖം പേരുടെ ജീവിതത്തെ മാറ്റിമറിച്ച അദൃശ്യശത്രുവാണ് കോവിഡ്. എന്റെ കന്നഡ സിനിമാ സുഹൃത്തുക്കളെയും അത് നന്നായി ബാധിച്ചിട്ടുണ്ട്. എന്തെങ്കിലും നഷ്ടപ്പെട്ടതിനുള്ള പരിഹാരമല്ല എന്റെ സഹായം. ജീവനക്കാർക്ക് ഒരു പ്രതീക്ഷ മാത്രമാണത്' - താരം കുറിച്ചു. 

Advertising
Advertising

നേരത്തെ, കന്നഡ താരങ്ങളായ ഉപേന്ദ്ര, ശിവ് രാജ്കുമാർ, ദർശൻ, പുനീത് രാജ്കുമാർ, സുദീപ്, ദുനിയ വിജയ് തുടങ്ങിയവരും സഹപ്രവർത്തകർക്ക് കൈത്താങ്ങുമായി രംഗത്തെത്തിയിരുന്നു. വനിതാ താരങ്ങളായ രാഗിണി ദ്വിവേദി, ഹർഷിക പൂനച്ച, പ്രണിത സുഭാഷ്, ഭുവൻ പൊനന്ന എന്നിവരും വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News