''നീ ഇപ്പോഴും പഴയതുപോലെ തന്നെ, എനിക്ക് പ്രായമായി...''; ഭാര്യക്ക് പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍

''ഈ സമയങ്ങളൊക്കെ എത്ര വേഗമാണ് കടന്നുപോകുന്നത്. എനിക്ക് പ്രായമായി വരികയാണ്, നീ ഇപ്പോഴും പഴയതുപോലെ തന്നെയുണ്ട്...''

Update: 2022-09-04 12:46 GMT

മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍റെ ഭാര്യയും ആര്‍ക്കിടെക്റ്റുമായ അമാല്‍ സൂഫിയയുടെ പിറന്നാള്‍ ദിവസമാണിന്ന്. വിവിധ കോണുകളില്‍ നിന്ന് അമാലിന് പിറന്നാള്‍ ആശംസകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് പ്രിയതമയുടെ ബര്‍ത്ത്ഡേയക്ക് ആശംസ അറിയിച്ച് ദുല്‍ഖര്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. സ്നേഹനിധിയായ താരം തന്‍റെ ഭാര്യയെക്കുറിച്ചെഴുതിയ ആശംസാവരികള്‍ വളരെ വേഗമാണ് വൈറലായത്.  2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരാകുന്നത്. ദമ്പതികള്‍ക്ക് അഞ്ച് വയസുള്ള മറിയം അമീറാ സല്‍മാന്‍ എന്ന് പേരുള്ള ഒരു മകളുമുണ്ട്. 

Advertising
Advertising

ദുല്‍ഖര്‍ സല്‍മാന്‍റെ കുറിപ്പ് ഇങ്ങനെ...

''എന്‍റെ പ്രിയപ്പെട്ട് ആമിന് ഏറ്റവും സന്തോഷകരമായ പിറന്നാളാശംസകള്‍. നമ്മള്‍ ഒരുമിച്ചാഘോഷിക്കുന്ന ഒരു ഡസനോളം പിറന്നാളുകളാണ് കഴിഞ്ഞുപോയത്. ഈ സമയങ്ങളൊക്കെ എത്ര വേഗമാണ് കടന്നുപോകുന്നത്. എനിക്ക് പ്രായമായി വരികയാണ്, നീ ഇപ്പോഴും പഴയതുപോലെ തന്നെയുണ്ട്.

ഞാൻ അകലെയായിരിക്കുമ്പോഴെല്ലാം ചേർത്തുപിടിച്ചതിന് നന്ദി. മറിയത്തിന് വേണ്ടി എന്‍റെ കൂടി കടമകൾ ചെയ്യുന്നതിന് നന്ദി. നമ്മുടെ ജീവിതത്തിന്‍റെ പുസ്തകത്തിൽ നീ എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്ന എല്ലാ പുതിയ അധ്യായങ്ങൾക്കും നന്ദി. ലോകം ചുറ്റാന്‍ എന്നോടൊപ്പം എപ്പോഴും ചേര്‍ന്നു നിൽക്കുന്നതിനും നന്ദി. നിന്‍റെ ഏറ്റവും മികച്ച പിറന്നാളുകളിലൊന്നായി മാറട്ടെ ഇതും...  നീ ആഗ്രഹിക്കുന്നത് പോലെ ലളിതവും മധുരവുമായ, നിന്‍റെ ഏറ്റവും പ്രിയപ്പെട്ട ആളുകളാൽ ചുറ്റപ്പെട്ട്, സ്നേഹം നിറഞ്ഞ ഒരു പിറന്നാൾ. വീണ്ടും പിറന്നാൾ ആശംസകൾ ബൂ... ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു'' ദുല്‍ഖര്‍ പറഞ്ഞു.

Full View

മലയാളവും തെന്നിന്ത്യയും കടന്ന് ബോളിവുഡ് വരെ എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സീതാരാമത്തിന്‍റെ ഹിന്ദി പതിപ്പ് റിലീസിന് എത്തിയതിനു പിന്നാലെ താരം പ്രധാന വേഷത്തിലെത്തുന്ന 'ചുപ്' പ്രേക്ഷകരിലേക്ക് എത്തുകയാണ്.  


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News