ഇ പി ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായേക്കും

മന്ത്രിമാരായ തോമസ് ഐസകും, ജി സുധാകരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ വിയോജിപ്പ്.

Update: 2021-03-04 11:44 GMT

മന്ത്രി ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയേക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജന്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ ആയി. ഇതോടെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയിലേക്ക് ജയരാജനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിമാരായ തോമസ് ഐസകും, ജി സുധാകരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ വിയോജിപ്പ് ഉയര്‍ന്നുവന്നു. ഇതോടെ ഐസക്കും സുധാകരനുമടക്കം അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം ആയി. തോമസ് ഐസക്ക്, ജി. സുധകാരന്‍, സി.രവീന്ദ്രനാഥ്, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ എന്നിവരാണ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുക.

മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവര്‍ മത്സരിക്കുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി വിജയനടക്കം പങ്കെടുക്കുന്നുണ്ട്.

Tags:    

Similar News