മീഡിയവൺ ലോകകപ്പ് പ്രവചന മത്സരത്തിന് തുടക്കമായി; ഓരോ ദിവസവും സമ്മാനങ്ങൾ

ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി കൂടുതൽ പോയിന്റ് നേടുന്നവർക്ക് ഐഫോൺ 14 ആണ് സമ്മാനമായി ലഭിക്കുക.

Update: 2022-11-20 09:16 GMT
Editor : André | By : André

കോഴിക്കോട്: മീഡിയവൺ ഓൺലൈൻ സംഘടിപ്പിക്കുന്ന 2022 ലോകകപ്പ് പ്രവചന മത്സരത്തിന് തുടക്കമായി. ലോകകപ്പ് ടൂർണമെന്റിൽ ഉടനീളം നടക്കുന്ന മത്സരത്തിൽ, ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി പങ്കാളികളാവാം. ശരിയുത്തരങ്ങളിലൂടെ കൂടുതൽ പോയിന്റ് നേടുന്നവർക്ക് ഐഫോൺ ആണ് മെഗാസമ്മാനമായി നൽകുന്നത്. ഇതിനു പുറമെ സ്‌പോർട്‌സ് സ്മാർട്ട് വാച്ചുകൾ, ഫുട്‌ബോൾ കിറ്റുകൾ, ഡിന്നർ സെറ്റുകൾ, ഫുട്‌ബോളുകൾ, ഫിഫ തീം ജഴ്‌സികൾ തുടങ്ങിയ പ്രതിദിന, പ്രതിവാര സമ്മാനങ്ങളുമുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.

Playspots തയാറാക്കിയ പ്രത്യേക വെബ് പേജ് വഴിയാണ് മത്സരം നടത്തുന്നത്. 13 നു മുകളിൽ പ്രായമുള്ള ഇന്ത്യൻ പൗരത്വമുള്ളവർക്ക് രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. കിക്കോഫ് സ്‌പോർട്‌സ് ആണ് പ്രതിദിന സമ്മാനമായ ഫിഫ തീം ജഴ്‌സികൾ നൽകുന്നത്. ഇതിനു പുറമെ ആഴ്ചയിൽ അഞ്ചു വീതം നോൾട്ട ഡിന്നർ സെറ്റുകളുമുണ്ട്.

കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് ഐഫോൺ 14 ആണ് മെഗാ സമ്മാനമായി ലഭിക്കുക. സൂപ്പർ പ്രൈസായി രണ്ടു മുതൽ ആറ് വരെയുള്ള ജേതാക്കൾക്ക് സ്‌പോർട്‌സ് സ്മാർട്ട് വാച്ചും, ഹാപ്പി പ്രൈസായി ഏഴു മുതൽ 16 വരെയുള്ള ജേതാക്കൾക്ക് ഫുട്‌ബോൾ കിറ്റും 17 മുതൽ 46 വരെയുള്ള ജേതാക്കൾക്ക് ഫുട്‌ബോളുകളും ലഭിക്കും.

മത്സരത്തിന്റെ കൂടുതൽ വിശദാംശങ്ങളും നിബന്ധനകളുമറിയാൻ:

മീഡിയവൺ പ്രവചന മത്സരം: വിശദാംശങ്ങൾ

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News