പ്രതിസന്ധികളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് വിജയിച്ച ബദര്‍ യുദ്ധ ദിനം ഇന്ന്; കാഴ്ച കാണാം

ഇരട്ടിയിലേറെ വരുന്ന എതിരാളികളെ വിശ്വാസത്തിന്റെ കരുത്തില്‍ അതിജയിച്ച പ്രവാചകനെയും അനുയായികളേയും ഓര്‍മപ്പെടുത്തുകയാണ് ബദര്‍

Update: 2019-05-22 05:06 GMT
ബദര്‍ യുദ്ധം നടന്ന പ്രദേശം. രക്തസാക്ഷികളുടെ ഖബറിടങ്ങളും കാണാം

ഇന്ന് റമദാന്‍ പതിനേഴ്. ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ബദ്ര്‍ യുദ്ധത്തിന്റെ സ്മരണകളിലൂടെ കടന്ന് പോകുന്ന ദിനം. ഇരട്ടിയിലേറെ വരുന്ന എതിരാളികളെ വിശ്വാസത്തിന്റെ കരുത്തില്‍ അതിജയിച്ച പ്രവാചകനെയും അനുയായികളേയും ഓര്‍മപ്പെടുത്തുകയാണ് ബദര്‍.

പ്രവാചകന്‍ മുഹമ്മദ് നബി ബദര്‍ യുദ്ധത്തിന് പുറപ്പെട്ടത് മദീനയിലെ മസ്ജിദുല്‍ സുഖ്‍യാ എന്ന ഈ പള്ളിയില്‍ നമസ്കരിച്ച ശേഷമാണ്

ഇത് മദീനയിലെ മസ്ജിദു സുഖ്‍യ. ബദ്ര്‍ യുദ്ധത്തിന് പ്രവാചകനും സംഘവും പുറപ്പെട്ടത് ഈ പള്ളിയില്‍ നമസ്കരിച്ചാണ്. മുഹമ്മദ് നബി പങ്കെടുത്ത ആദ്യ യുദ്ധം. മദീനയില്‍ രൂപീകരിച്ച ഭരണകൂടത്തിന് നേരെ അറബ് ഗോത്രങ്ങള്‍ മക്കയില്‍ നിന്നും ആയുധവുമായി പുറപ്പെട്ടു. മദീന പട്ടണത്തില്‍ നിന്ന് 150 കി.മീ അകലെയുള്ള യുദ്ധ ഭൂമിയില്‍ വെച്ച് ഇരു കൂട്ടരും ഏറ്റുമുട്ടി.

Advertising
Advertising

ബദര്‍ രക്തസാക്ഷികളുടെ പേരിലുള്ള ബദറിലെ റോഡ‍്

ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദ്ർ യുദ്ധം. പ്രവാചകൻ മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ മദീനയിലെ മുസ്‌ലിങ്ങളും മക്കയിലെ ഖുറൈശികളും തമ്മിൽ ക്രിസ്തുവർഷം 624 മാർച്ച് 13-നാണ് (ഹിജറ രണ്ടാം വർഷത്തിലെ റംസാൻ 17 വെള്ളിയാഴ്ച) ഈ യുദ്ധം നടന്നത്. ഇസ്‌ലാമികചരിത്രത്തിൽ നിർണ്ണായകമായ ഈ യുദ്ധത്തില്‍ വിജയം ഇസ്ലാമിക പക്ഷത്തിനായിരുന്നു.

ബദറില്‍ രക്തസാക്ഷികളായ 14 പേരുടെ ഖബറിടം

എഴുപത് ശത്രുക്കളെ വധിച്ചപ്പോള്‍ 14 വിശ്വാസികള്‍ രക്തസാക്ഷികളായെന്ന് ഇസ്ലാമിക ചരിത്രം. ിജയം ദൈവിക ഇടപെടൽ മൂലമാണെന്ന് ഇസ്‌ലാമികവിശ്വാസികളും മുഹമ്മദിന്റെ യുദ്ധതന്ത്രങ്ങളുടെ വിജയമാണെന്ന് ശത്രു വിഭാഗവും കരുതുന്നു. ഖുർആനിൽ കൃത്യമായി പരാമർശമുള്ള ചുരുക്കം യുദ്ധങ്ങളിലൊന്നാണിത്.

മദീനയില്‍ നിന്നും 150 കി.മീ അകലെയാണ് ബദര്‍ പ്രദേശം

അവരുടെ ഖബറുകളും യുദ്ധഭൂമിയും രക്തസാക്ഷികളുടെ പേരുകള്‍ കൊത്തി വെച്ച ഫലകവും ഇവിടെയുണ്ട്. ഏത് പ്രതിസന്ധിയേയും ആത്മവിശ്വാസം കൊണ്ട് അതിജയിക്കാനാകുമെന്ന് ഓര്‍മപ്പെടുത്തുന്നു ബദര്‍.

ബദറില്‍ രക്തസാക്ഷികളായവരുടെ പേരുകള്‍ കൊത്തിവെച്ച ഫലകം

ആദ്യമായി ഭരണത്തിനുള്ള തുടക്കം കുറിക്കുകയായിരുന്നു ബദറിലെ വിജയത്തിലൂടെ പ്രവാചകരും സംഘവും. ത് പ്രതിസന്ധിയേയും ആത്മവിശ്വാസം കൊണ്ട് അതിജയിക്കാനാകുമെന്ന് ഓര്‍മപ്പെടുത്തുന്നു ബദര്‍.

Similar News