താഇഫില്‍ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

നെസ്‌മ കമ്പനി ജീവനക്കാരായ 24 പേർ സഞ്ചരിച്ച ഡൈന വാഹനത്തിൽ സ്വദേശിയുടെ കാറിടിക്കുകയായിരുന്നു

Update: 2019-12-18 11:37 GMT
വാഹനാപടത്തില്‍ പെട്ടവര്‍ റോഡരികില്‍ വീണ് കിടക്കുന്നു

സൌദി അറേബ്യയിലെ മക്കക്കടുത്ത് ത്വാഇഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു നാല് ഇന്ത്യക്കാർ മരിച്ചു. ഉത്തർ പ്രദേശ് സ്വദേശികളായ ഷൗക്കത്ത് അലി, ബൈരിലാൽ ശിവ് ബാലക്, രാജസ്ഥാൻ സ്വദേശിയായ ഗീവർദാലി ചന്ദ്, മുംബൈ സ്വദേശിയായ ഫൈദ ഹുസ്സൈൻ സിദ്ധീഖി എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ പിന്നീട് കിങ് ഫൈസല്‍ ആശുപത്രിയിലേക്ക് മാറ്റി

ത്വാഇഫിൽ നിന്ന് സെയിൽ വഴി മക്കയിലേക്കുള്ള റോഡിൽ ശറഫിയ എന്ന സ്ഥലത്തുവെച്ച്‌ ബുധനാഴ്ച രാവിലെ ഏഴു മണിക്കായിരുന്നു അപകടം. നെസ്‌മ കമ്പനി ജീവനക്കാരായ 24 പേർ സഞ്ചരിച്ച ഡൈന വാഹനത്തിൽ അതിവേഗത്തിൽ വന്ന സ്വദേശി യുവാവിെൻറ കാർ വന്നിടിക്കുകയായിരുന്നു.

Advertising
Advertising

കാറോടിച്ച യുവാവിന്‍റെയും മറ്റു രണ്ട് ഇന്ത്യക്കാരുടെയും നില ഗുരുതരമാണ്

ഇടിയുടെ ആഘാതത്തിൽ റോഡ് ഡിവൈഡറിൽ തട്ടി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്നവർ അപകടസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ . അപകടത്തിൽ പരിക്കേറ്റവരെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ കാറോടിച്ച യുവാവിന്‍റെയും മറ്റു രണ്ട് ഇന്ത്യക്കാരുടെയും നില ഗുരുതരമാണ്.

Tags:    

Similar News