അര്‍ബുദത്തിനൊടുവില്‍ അവസാനമായി പിതാവിനെ കാണാന്‍ മലയാളി വിദ്യാര്‍ഥി മക്കയില്‍; ജീസാന്‍ ജയിലിലുള്ള പിതാവിനെ അവസാനമായി കാണാന്‍ സഹായം വേണം
ജയില്‍ വാസം അവസാനിച്ചെങ്കിലും നടപടികള്‍ ഇഴയുന്നതാണ് സക്കീറിന്റെ പിതാവിന്റെ മോചനം വൈകിക്കുന്നത്
അര്‍ബുദത്തെ തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ മലയാളി വിദ്യാര്‍ഥി അവസാനമായി പിതാവിനെ കാണാന്‍ മക്കയിലെത്തി. ജീസാന്‍ ജയിലില്‍ നാലു വര്‍ഷമായി കഴിയുന്ന പിതാവിനെയും കൂട്ടി നാട്ടില്‍ മടങ്ങണമെന്നാണ് ആഗ്രഹം. ഖുര്‍ആന്‍ മനപാഠമാക്കാന്‍ പഠിക്കുന്ന സക്കീര്‍ ഹുസൈന്‍ വിദ്യാര്‍ഥി സാമൂഹ്യ പ്രവര്‍ത്തകരുടെ സേവനം കാത്തിരിപ്പാണ്.
സുമനസ്സുകളുടെ സഹായത്തോടെ മക്കയിലെത്തി ഉംറ നിര്‍വഹിച്ച് പ്രാര്‍ഥിച്ചിരിപ്പാണ് സക്കീര്‍ ഹുസ്സൈന്‍. കേരളാ അതിര്‍ത്തിയിലെ നീലഗിരി ജില്ലയിലെ ദേവർഷോല പഞ്ചായത്തുകാരനാണ് സക്കീര്‍. അഞ്ചാം വയസ്സില്‍ കാലില്‍ ബാധിച്ച അര്‍ബുദം പടര്‍ന്ന് ശ്വാസകോശം വരെയെത്തി നില്‍ക്കുന്നു. 5 വർഷങ്ങൾക്കു മുമ്പ് ജിദ്ദയിലേക്ക് ഡ്രൈവറായി ജോലിക്ക് എത്തിയതാണ് ആണ് പിതാവ് സൈദ് സലിം. നാലു വർഷത്തോളമായി കൂടെയുള്ള സുഹൃത്തുക്കൾ നടത്തിയ സാന്പത്തിക തട്ടിപ്പില്‍ സക്കീറും പിടിയിലായി. അഞ്ചു വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാനിരിക്കുമ്പോഴായിരുന്നു അറസ്റ്റ്.ശിക്ഷാ കാലാവധി കഴിഞ്ഞെങ്കിലും നടപടി ഇഴഞ്ഞു നീങ്ങുകയാണ് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സക്കീറിന് മുന്നില്‍ ഡോക്ടര്‍മാര്‍ക്ക് കാണിക്കാന്‍ വഴിയില്ല. അതിനാലവന് ജിസാന്‍ ജയിലില്‍ കഴിയുന്ന ഉപ്പയെ അവസാനമായി കാണണം. തിരികെ കൊണ്ടു പോകണം.
സഹിച്ചും കരഞ്ഞും നിര്‍വികാരയായ ഉമ്മ സഫിയ കൂടെയുണ്ട്. വല്യുപ്പ മുഹമ്മദലിക്കും ജീസാനില്‍ പോകാനും സഹായം വേണം. തുടങ്ങിവെച്ച ഹിഫ്ള് (ഖുരആന്‍ മനപാഠമാക്കല്‍) കോഴ്സ് പൂര്‍ത്തിയാക്കാന്‍ നാട്ടിലേക്ക് മടങ്ങണം സക്കീറിന്. സഹായത്തിനും ജീസാനിലെത്തിനും വഴി കാണാക്കാന്‍ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിലാണിവര്‍. മക്കയില്‍ നിന്നും ജിസാനിലേക്ക് റോഡ് മാര്‍ഗം പോകല്‍ ശാരീരിക അവശതകള്‍ക്ക് കാരണമാകും. വിമാനമാര്‍ഗം കുറഞ്ഞ ചിലവിലെത്താനാകും. എന്നാല്‍ ഉംറക്ക് പോലും മറ്റുള്ളവരുടെ സഹായത്താലെത്തിയ ഇവര്‍ക്കതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നില്ല. ജീസാനില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ സഹായിക്കാനെത്തുമെന്നാണ് വിവരം. ജിദ്ദ കോണ്‍സുലേറ്റില്‍ ബന്ധപ്പെട്ട് ശിക്ഷാ കാലാവധി കഴിഞ്ഞ പിതാവിന്‍റെ പേപ്പര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും സഹായം വേണം. ഇതിനായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണിവര്‍.