കൊറോണ ഭീതി; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ കര്‍ശന പരിശോധന
അഞ്ച് മണിക്കൂറിലേറെയാണ് വിവിധ പരിശോധനകള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തില്‍ പിടിച്ചിട്ടത്
സൗദി അറേബ്യയിൽ വിസിറ്റ് വിസയിലെത്തിയവർക്ക്
രാജ്യത്തെ വിവിധ എയർപ്പോർട്ടുകളിൽ നിന്ന് പുറത്തിറങ്ങാൻ വേണ്ടി വന്നത് മണിക്കൂറുകള്‍. കണക്ഷന്‍ ഫ്ലൈറ്റുകളില്‍ ചിലരെ മടക്കി അയച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം സൌദിയിലിറങ്ങാന്‍ അനുവദിച്ചു. കര്‍ശന പരിശോധനക്ക് ശേഷമാണ് വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് പ്രവേശനം. ഇതിനിടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ വിസിറ്റ് വിസ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് നല്‍കുന്നില്ല.
ഇന്ന് രാവിലെ മുതല്‍ ഇന്ത്യയില്‍ നിന്നും സൌദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങിയവര്‍ക്ക് മണിക്കൂറുകളാണ് പുറത്തിറങ്ങാന്‍ വേണ്ടി വന്നത്. ദമ്മാം, റിയാദ്, ജിദ്ദ എയർപ്പോർട്ടുകളിൽ സമാനമായിരുന്നു സ്ഥിതി. റീ എന്‍ട്രിയില്‍ പോയവരെ മാത്രം പിന്നീട് ആദ്യം കടത്തി വിട്ടു.
വിസിറ്റ് വിസയിലും ആദ്യമായി സൌദിയിലേക്ക് ജോലിക്കെത്തിയവരും പിന്നെയും മണിക്കൂറുകള്‍ കാത്തു നിന്നു. ഇവരില്‍ സംശയമുള്ളവരെ രക്ത പരിശോധനക്ക് ശേഷമാണ് പുറത്ത് വിട്ടത്. ഇതിനിടെ കൊറോണ സ്ഥിരീകരിച്ച ദുബൈ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ കണക്ഷന്‍ ഫ്ലൈറ്റുകളില്‍ വന്നവരെ രാവിലെ തിരിച്ചു വിടുകയും പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു.
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കുള്ളതായി ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇല്ല. എയര്‍ ഇന്ത്യയും എക്സ്പ്രസും ഇപ്പോള്‍ സൌദിയിലേക്ക് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് മാത്രമാണ് ബോര്‍ഡിങ് അനുവദിക്കുന്നത്. വിസിറ്റ് വിസക്കാര്‍ക്കും പുതിയ ജോലി വിസക്കാര്‍ക്കും ഇവര്‍ ബോര്‍ഡിങ് നല്‍കുന്നില്ല. രാവിലെ വന്ന എയര്‍ ഇന്ത്യ, എക്സ്പ്രസ് വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണ് തിരിച്ചു പോയത്. ഇതാണ് നടപടിക്ക് കാരണമെന്നാണ് സൂചന. എമിറേറ്റ്സും, എയര്‍ അറേബ്യയും നേരത്തെ മടക്കി അയച്ച വിമാനങ്ങളില്‍ പെടുന്നു.
കൊറോണയുള്ള യുഎഇ, ബഹ്റൈന്‍ വഴിയുള്ള കണക്ഷന്‍ ഫ്ലൈറ്റുകള്‍ പലതും സൌദിയിലേക്കുള്ള സര്‍വീസുകള്‍ ചുരുക്കുന്നതായാണ് വിവരം. ഇതിനിടെ റീ എൻട്രി, വിസിറ്റ്, ബിസിനസ്, വിസകളിലുള്ളവർക്കെല്ലാം സൗദിയിലേക്ക് വരാമെന്ന് സൌദി പാസ്പോർട്ട് വിഭാഗം ആവർത്തിച്ച്
വ്യക്തമാക്കി.