കൊറോണ; ഇരു ഹറമുകളിലും കൂടുതൽ നിയന്ത്രണം, സംസം വെള്ളം ശേഖരിക്കുന്നതിന് വിലക്ക്

കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മക്ക മദീന ഹറമുകളില്‍ അണുവിമുക്തമാക്കാന്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

Update: 2020-03-05 16:54 GMT

കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മക്ക മദീന ഹറമുകള്‍ അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഅ്ബയുടെ മുറ്റം ഇന്ന് പൂര്‍ണമായും ഒഴിപ്പിച്ചിരുന്നു. അണുവിമുക്തമാക്കുന്ന നടപടിയുടെ ഭാഗമായിട്ടായിരുന്നു ഇത്.

ഹറമിന് ചുറ്റും പുതിയ ബാരിക്കേഡ് സ്ഥാപിക്കുന്നു.

കഅ്ബക്ക് ചുറ്റും പുതിയ വലയം തീര്‍ത്തിട്ടുണ്ട്. തീര്‍ഥാടകര്‍ ഏറെ നേരം ഈ ഭാഗത്ത് തങ്ങാതിരിക്കാനും തിക്കും തിരക്കും കുറക്കാനുമാണ് ഈ നടപടി. ത്വവാഫ് അഥവാ പ്രദക്ഷിണം ചെയ്യാന്‍ കഅ്ബക്ക് ചുറ്റുമുള്ള മതാഫ് സമുച്ചയം ഉപയോഗിക്കാം.

Advertising
Advertising

കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി വിവിധ ബോര്‍ഡുകള്‍ ഹറം പള്ളിക്കടുത്ത് സ്ഥാപിച്ചിട്ടുണ്ട്

എല്ലാ ദിവസവും രാത്രി ഇശാ നമസ്കാരത്തിന് ശേഷം ഇരു ഹറമുകളും അടക്കും. അണുവിമുക്തമാക്കി പുലര്‍ച്ചെ നമസ്കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് തുറക്കും. പ്രാര്‍ഥനാ സമയങ്ങളിലൊഴികെ ശക്തമായ അണു പ്രതിരോധ നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഇരു ഹറം കാര്യാലയ മന്ത്രാലയത്തെ ഉദ്ദരിച്ച് സൌദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് അസ്തമയ സമയത്തെ (മഗ്‌രിബ്)നമസ്കാരത്തിനായി ഹറം പള്ളിയുടെ മുകള്‍ നിലയില്‍ എത്തിയവര്‍

സംസം വെള്ളം ഹറം പള്ളിക്കകത്ത് നിന്നും ശേഖരിക്കുന്നത് താല്‍ക്കാലിക വിലക്ക്. ഇതിന്റെ ഭാഗമായി ഹറം പള്ളിക്കകത്തുള്ള സംസം ബോട്ടിലുകള്‍ മുഴുവന്‍ മാറ്റുകയാണ്. നേരത്തെ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഉംറക്ക് താല്‍ക്കാലിക നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹറമിലേക്കും മതാഫിലേക്കും പ്രവേശനം നിയന്ത്രിച്ചെങ്കിലും വിശ്വാസികളുെടെ തിരക്ക് ഹറമിലുണ്ട്. ഇന്ന് ത്വവാഫ് ചെയ്യുന്നവര്‍

അതേ സമയം, ഹറമില്‍ തിരക്ക് നേരിയ തോതിലാണ് കുറഞ്ഞിട്ടുള്ളത്. പ്രാര്‍ഥനക്കായി വിശ്വാസികള്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. പള്ളിയില്‍ പ്രാര്‍ഥനക്ക് ശേഷം തങ്ങുന്നതും ഇഅ്തിഖാഫ് കര്‍മവും താല്‍ക്കാലമായി നിരോധിച്ചിട്ടുണ്ട്. പള്ളിക്കകത്തേക്ക് ഒരു തരത്തിലുള്ള ഭക്ഷണ പദാര്‍ഥങ്ങളും അനുവദിക്കില്ല.

ഇന്ന് രാത്രി ഹറം പള്ളിക്ക് പുറത്ത് നിന്നുള്ള കാഴ്ച

മദീന പള്ളിയിലും നിബന്ധനകള്‍ ബാധകമാണ്. പ്രവാചക കുടുംബവും സ്വഹാബികളും ഇതര പ്രമുഖരേയും അടക്കം ചെയ്തിട്ടുള്ള മദീനയിലെ ജന്നത്തുല്‍ ബഖീയിലേക്കും സന്ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ പകര്‍ത്തിയത്: സാബിത്ത് സലീം മക്ക

Full View
Tags:    

Similar News