സൗദിയില്‍ അഞ്ചു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: ഒരാള്‍ മക്കയില്‍; ആകെ രോഗബാധിതര്‍ ഇരുപതായി
ഈജിപ്ഷ്യന്‍ പൌരനാണ് മക്കയില്‍ ചികിത്സയിലുള്ളത്
Update: 2020-03-09 21:24 GMT
സൌദിയില്‍ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഇരുപതായി. ഇന്ന് അഞ്ച് പേര്‍ക്ക് കൂടി ആരോഗ്യ മന്ത്രാലയം അസുഖം സ്ഥിരീകരിച്ചു. നാലു കേസുകള്‍ സൌദിയിലെ കിഴക്കന്‍ പ്രവിശ്യയിലാണ്. മൂന്നു പേര്‍ ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്നു. അസുഖം ബാധിച്ചവരില്‍ ഒരാള്‍ മക്കയില്‍ ചികിത്സയിലാണ്. ഈജിപ്ഷ്യന്‍ പൌരനാണ് മക്കയില്‍ ചികിത്സയിലുള്ളത്