സൗദിയിലെ മുഴുവന്‍ ഷോപ്പിങ് മാളുകളും കോംപ്ലക്സുകളും അടക്കാന്‍ ഉത്തരവ്

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും തുറക്കാം

Update: 2020-03-15 18:23 GMT

സൗദി അറേബ്യയില്‍ മുഴുവന്‍ ഷോപ്പിങ് മാളുകളും അടക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഓരോ പ്രവിശ്യയിലേയും മേഖലയിലേയും മുനിസിപ്പാലിറ്റി വിഭാഗവും ഈ ഉത്തരവ് നടപ്പാക്കി തുടങ്ങി. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും മാളുകള്‍ക്കകത്തും പുറത്തും പതിവു പോലെ പ്രവര്‍ത്തിക്കാം.ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് നടപടി. വിവിധ ഷോപ്പിങ് കോംപ്ലക്സുകള്‍ക്കും സൂക്കുകള്‍ക്കും ഉത്തരവ് ബാധകമാണ്.

ഇനി മുതല്‍ ഭക്ഷണ ശാലകളില്‍ നിന്നും പാര്‍സലുകള്‍ മാത്രമാണ് ഇനി മുതല്‍ അനുവദിക്കുകയെന്നും ഉത്തരവില്‍ പറയുന്നു. ഹോട്ടലുകള്‍, കഫേകള്‍, കഫ്റ്റീരിയ എന്നിവിടങ്ങളില്‍ കൂട്ടം കൂടി നില്‍ക്കുന്നതും തമ്പടിക്കുന്നതും ഒഴിവാക്കാന്‍ പാര്‍സല്‍ സംവിധാനമാണ് മുനിസിപ്പാലിറ്റി ഉത്തരവില്‍ പറയുന്നത്. ഓരോ മേഖലയിലും ഉത്തരവ് ഉടന്‍ നടപ്പാക്കാനാണ് തീരുമാനം. വിവിധ സൂക്കുകളിലും ഉത്തരവ് പ്രാബല്യത്തിലായി തുടങ്ങി.

Advertising
Advertising

മാളുകള്‍ മുഴുവന്‍ അടച്ചിടാന്‍ ഉത്തരവിട്ടത് കൂടുതല്‍ ആളുകള്‍ ഏറെ സമയം ചിലവഴിക്കുന്ന മേഖല എന്നുള്ള നിലക്കാണ് നടപടി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് സൌദിയില്‍ പ്രതിരോധ നടപടികള്‍ എടുക്കുന്നത്. ഓരോ പ്രവിശ്യയിലും പ്രതിരോധ നടപടി മുനിസിപ്പാലിറ്റിയാണ് തീരുമാനിക്കുക. ഇതിനാല്‍ തന്നെ ഓരോ മേഖലയിലും വ്യത്യസ്ത രീതിയിലാകും തീരുമാനം നടപ്പിലാവുക.

ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാകുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ നഗരങ്ങളിലും, ചെറു കടകള്‍ക്ക് ഗ്രാമങ്ങളിലും തുറക്കാം. ഏതൊക്കെ തുറക്കാമെന്ന് മുനിസിപ്പാലിറ്റി അതത് മേഖലയില്‍ അറിയിക്കുന്നുണ്ട്.

Full View

ഭക്ഷ്യ വസ്തുക്കള്‍ക്ക് വിപണിയില്‍ ഒരിക്കലും ക്ഷാമമുണ്ടാകില്ല. ഒപ്പം കാര്‍ഗോ വിമാനങ്ങളും കപ്പലുകളും കൂടുതല്‍ അനുവദിച്ചതിച്ചതിനാല്‍ വിപണിയിലും ഇത് പ്രതിഫലിക്കില്ല. എന്നാല്‍ ആളുകള്‍ കൂട്ടംകൂടാന്‍ ഇടയുള്ള രീതികളെല്ലാം ഒഴിവാക്കുക എന്ന നടപടിയുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍.

Tags:    

Similar News