വരാനിരിക്കുന്നത് കടുപ്പമേറിയ ഘട്ടമെന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സല്‍മാന്‍ രാജാവ്; ‘പൗരന്മാരും പ്രവാസികളും ചേര്‍ന്ന് ഈ സാഹചര്യം മറികടക്കും’

വലിയ പ്രതിസന്ധികള്‍ തരണം ചെയ്ത രാജ്യമാണ് സൌദി അറേബ്യ. അതിനകത്ത് സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ല.

Update: 2020-03-19 19:14 GMT

കൊറോണ പടരുന്ന സാഹചര്യത്തില്‍ സൌദി ഭരണാധികാരിയും ഇരു ഹറം കാര്യാലയ മേധാവിയുമായ സല്‍മാന്‍ രാജാവ് ആദ്യമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങിനെ: അസാധാരണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. ഏറ്റവും പ്രയാസകരമായ ദിനങ്ങളാണിത്.

ലോകം ആകെ കോവിഡ് 19 രോഗികളുടെ എണ്ണം ഉയരുന്നു. ഇതിനാല്‍ അടുത്ത ഘട്ടം ഏറെ പ്രയാസകരവും നിര്‍ണായകവുമാണ്. വലിയ പ്രതിസന്ധികള്‍ തരണം ചെയ്ത രാജ്യമാണ് സൌദി അറേബ്യ. അതിനകത്ത് സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ല.

ടെലിവിഷന്‍ വഴിയാണ് സല്‍മാന്‍ രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തത്
Advertising
Advertising

രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ആവശ്യമായതെല്ലാം ഉറപ്പാക്കുന്നുണ്ട്. പ്രയാസകരമായ നിമിഷങ്ങള്‍ മറികടക്കാന്‍ വേണ്ടതെല്ലാം രാജ്യം ചെയ്യും. ഇതിനായി വിവിധ മന്ത്രാലയങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് എല്ലാ ശ്രമങ്ങളും നടത്തവരികയാണ്. കൊറോണ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കണം. ഇതിന് ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്.

Full View

രാജ്യത്തുള്ളവര്‍ക്കൊന്നിച്ച് ഈ ഘട്ടം മറികടക്കാനാകുമെന്ന പ്രത്യാശയോടെയാണ് സല്‍മാന്‍ രാജാവ് ടെലിവിഷനില്‍ നടത്തിയ അഭിസംബോധന അവസാനിപ്പിച്ചത്.

Similar News