സൗദിയില്‍ റിയാദുള്‍പ്പെടെ മൂന്നിടങ്ങളില്‍ മൂന്നു മണി മുതല്‍ കര്‍ഫ്യൂ; പ്രവിശ്യകള്‍ തമ്മിലുള്ള യാത്രക്ക് നിരോധനം
നാളെ മുതല്‍ തീരുമാനം പ്രാബല്യത്തിലാകും
സൗദിയില്‍ റിയാദ്, മക്ക, മദീന എന്നീ മൂന്ന് നഗരങ്ങളില്‍ മൂന്നു മണി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നിലവില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ ആറു മണി വരെയുള്ള കര്‍ഫ്യൂ ആണ് ഈ മൂന്ന് നഗരങ്ങളില്‍ നീട്ടിയത്. ഇതോടെ ഈ നഗരങ്ങളിലുള്ളവര്‍ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാന്‍ പാടില്ല. നേരത്തെ നല്‍കിയ ഇളവ് പഴയതു പോലെ തുടരും. മൂന്ന് നഗരങ്ങള്‍ക്ക് മാത്രമാണ് വിലക്ക് ബാധകം. ഈ പ്രവിശ്യകളിലെ മറ്റു നഗരങ്ങള്‍ക്ക് പഴയതു പോലെ വൈകീട്ട് ഏഴ് മണിക്കാണ് കര്‍ഫ്യൂ നടപ്പാക്കുക. പ്രവിശ്യകളില്‍ പൂര്‍ണമായും ഇല്ല എന്ന് ചുരുക്കം. ബാക്കിയുള്ള പ്രവിശ്യകളില്‍ നേരത്തെയുള്ളതു പോലെ വൈകീട്ട് 7 മുതല്‍ രാവിലെ ആറ് വരെയാകും കര്‍ഫ്യൂ. പ്രവിശ്യകള്‍ തമ്മിലുള്ള യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പ്രവിശ്യയില്‍ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് യാത്ര ചെയ്യാന്‍ പാടില്ല. റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലുള്ളവര്‍ മറ്റു പ്രവിശ്യകളിലേക്ക് പോകുന്നതും മറ്റുള്ളവര്‍ ഈ പ്രവിശ്യയിലേക്ക് വരുന്നതും പൂര്‍ണമായി നിരോധിച്ചു. നാളെ (2020 മാര്‍ച്ച് 26 വ്യാഴംഃ മുതല്‍ ഇവയെല്ലാം പ്രാബല്യത്തിലാകും.
കൂടുതല്‍ വിവരങ്ങള്‍ മീഡിയവണില്‍ തത്സമയം കാണാം