സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് നാല് വിദേശികള്‍ മരിച്ചു
രണ്ട് പേര്‍ ജിദ്ദയിലും രണ്ട് പേര്‍ മദീനയിലുമാണ് ഇന്ന് മരിച്ചത്.
സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ന് 96 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1299 ആയി. രോഗമുക്തി നേടിയവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചു. ഇന്ന് 29 പേര്‍ കൂടി അസുഖ മേചിതരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 66 ആയി. പുതുതായി 12 പേര്‍ കൂടി ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്.
രോഗികളുടെ ആകെയുള്ള എണ്ണം കുറയുന്നതും ആരോഗ്യ മന്ത്രാലയം പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ന് മരണപ്പെട്ടവര്‍ നേരത്തെ ഗുരുതര അസുഖങ്ങളുമായി ചികിത്സയിലായിരുന്നു. മരിച്ചവരെല്ലാം വിദേശികളാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്നത് വ്യക്തമാക്കിയിട്ടില്ല. രണ്ട് പേര്‍ ജിദ്ദയിലും രണ്ട് പേര്‍ മദീനയിലുമാണ് ഇന്ന് മരിച്ചത്.
ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ റിയാദ്, 23 പേര്‍ ദമ്മാം, 14 മദീന, 12 ജിദ്ദ, 7 മക്ക, 4 ഖോബാര്‍, 2 ദഹ്റാന്‍ എന്നിവിടങ്ങളിലാണ്. റാസ് തനൂറ, സൈഹത്ത്, ഹൊഫൂഫ, താഇഫ്, ഖമീസ് മുഷൈത്ത്, തബൂക്ക് എന്നിവിടങ്ങളിലും ഓരോരുത്തര്‍ക്ക് വീതം അസുഖം സ്ഥിരീകരിച്ചു. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. 68 പേര്‍ക്ക് സാമൂഹ്യ സമ്പര്‍ക്കത്തിലൂടെയാണ് അസുഖം പടര്‍ന്നത്.
രോഗലക്ഷണമുള്ള പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും 997 എന്ന നമ്പറിലേക്ക് വിളിക്കാം. ഇതോടെ നിങ്ങള്‍ വിളിച്ച മൊബൈലിലേക്ക് ഒരു എസ്എംഎസ് വരും. ഇതുപയോഗിച്ച് കര്‍ഫ്യൂ സമയത്തും നിങ്ങള്‍ക്ക് പുറത്ത് ആശുപത്രിയില്‍ പോകാം.
ഇതിനിടെ സൌദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന നഗരങ്ങളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ച നടപടി ജിദ്ദ ഗവര്‍ണറേറ്റിനും ബാധകമാക്കി. ഇന്ന് മുതല്‍ കര്‍ഫ്യൂ ജിദ്ദയിലും മൂന്ന് മണി മുതലാണ്. ഈ സമയം മുതല്‍ നഗരത്തിലേക്ക് ആര്‍ക്കും പ്രവേശനമോ പുറത്ത് പോകാനോ പാടില്ല. നിലവില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ ആറു മണി വരെയുള്ള കര്‍ഫ്യൂ ആണ് ജിദ്ദയിലും നീട്ടിയത്. ഇതോടെ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാനും പാടില്ല. നേരത്തെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവ് പഴയതു പോലെ തുടരും.