സൗദിയില്‍ അഞ്ച് പ്രവാസികളടക്കം ആറ് കോവിഡ് മരണം കൂടി; രോഗ മുക്തി നേടിയവര്‍ 264 ആയി: ആകെ രോഗബാധിതര്‍ 1720 ആയി

രാജ്യത്ത് കോവി‍ഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 

Update: 2020-04-01 13:20 GMT

സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. മദീനയില്‍ മൂന്ന് പ്രവാസികളും ഒരു പൌരനും മരിച്ചു. മക്കയിലും റിയാദിലുമാണ് മറ്റു രണ്ട് പ്രവാസികളുടെ മരണം. 30 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രോഗമുക്തി കേസുകളും കുത്തനെ ഉയര്‍ന്നതോടെ 264 പേരാണ് രോഗമുക്തി നേടിയത്.

ഇന്ന് മാത്രം 157 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1720 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഇന്ന് മാത്രം 99 ആണ്. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്. 78 കേസുകളാണ് മദീനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ 55 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. റിയാദില്‍ രോഗികളുടെ എണ്ണം ഇന്നും കുറഞ്ഞു. ഏഴ് കേസുകളാണ് ഇന്ന് റിയാദിലുള്ളത്. ഖതീഫ് 6, ഹൊഫൂഫ് 3, ജിദ്ദ 3, തബൂക്ക് 2. താഇഫ് ,അല്‍ ഹിനാകിയ എന്നിവയാണ് പുതിയ കേസുകള്‍.

Similar News