സൗദിയില്‍ ഫൈനല്‍ എക്‌സിറ്റ് നേടിയവരേയും കരാര്‍ തീര്‍ന്നവരേയും നാട്ടിലയക്കാന്‍ പദ്ധതിയായി

മാനുഷിക പരിഗണനയുടെ ഭാഗമായുള്ള പദ്ധതിയില്‍ തൊഴില്‍ സ്ഥാപനമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്

Update: 2020-04-01 22:04 GMT

സൌദിയില്‍ തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ സൌദി അറേബ്യ പ്രത്യേക യാത്രാ സൌകര്യമൊരുക്കുന്നു. തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി. ഇതിനായി എല്ലാ രാജ്യങ്ങളിലേക്കും യാത്രാ സൌകര്യം ഒരുക്കും. ഫൈനല്‍ എക്സിറ്റ് ലഭിച്ചവര്‍ക്കും നല്‍കാന്‍ ഉദ്ദേശിക്കുന്നവരേയും കന്പനികള്‍ക്ക് ഇതുവഴി നാട്ടിലേക്കയക്കാം. ഇതിനായി രാജ്യത്തെ സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് അപേക്ഷ നല്‍കാം. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഇവയാണ്.

Full View

1. ഫൈനല്‍ എക്സിറ്റ് താല്‍പര്യമുള്ള തൊഴിലാളികളെ നാട്ടിലേക്ക് എക്സിറ്റില്‍ അയക്കാന്‍ 14 ദിവസത്തിനുള്ളിലാണ് അപേക്ഷ നല്‍കേണ്ടത്. രണ്ടാമത്തെ അപേക്ഷ 14 ദിവസം കഴിഞ്ഞേ നല്‍കാന്‍ സാധിക്കൂ. ഒരു അപേക്ഷയില്‍ തന്നെ എത്ര ജീവനക്കാരുടെ ഫൈനല്‍ എക്സിറ്റ് യാത്രാ അപേക്ഷ വേണമെങ്കിലും നല്‍കാം.

Advertising
Advertising

2. പാസ്പോര്‍ട്ടിലുള്ള പ്രകാരമാണ് ഇതിനായുള്ള തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അപേക്ഷ പൂരിപ്പിക്കേണ്ടത്.

3. അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഇവയാണ്. ഫൈനല്‍ എക്സിറ്റ് കരസ്ഥമാക്കിയതിന്റെ രേഖ, തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയതിന്റെ രേഖ, കോവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചയിച്ച തിയതിയിലേക്ക് തൊഴിലാളിക്കായി കമ്പനി എടുത്ത ടിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടത്.

4. രോഗലക്ഷണങ്ങളാല്‍ യാത്ര മുടങ്ങിയാല്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിക്കണം. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാ സംവിധാനവും കമ്പനി തയ്യാറാക്കണം. ‌

5. അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനുളളില്‍ രേഖകള്‍ പരിശോധിച്ച് മന്ത്രാലയം അന്തിമ തീരുമാനമെടുക്കും. അപേക്ഷ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും.

അടിയന്തിര സാഹചര്യങ്ങളില്‍ ഫൈനല്‍ എക്സിറ്റ് നേടിയ തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതിനൊപ്പം, തൊഴിലാളികളുമായി ലേബര്‍ കോണ്‍ട്രാക്ട് തീര്‍ന്ന കമ്പനികള്‍ക്കും നിലവില്‍ പ്രയാസം അനുഭവിക്കുന്ന കമ്പനികള്‍ക്കും തൊഴിലാളികളെ തിരിച്ചയക്കാന്‍ പുതിയ സംവിധാനം സഹായിക്കും. മാനുഷിക പരിഗണനയും കന്പനികളുടെ താല്‍പര്യവും പരിഗണിച്ചാണ് തൊഴില്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലെ പദ്ധതി.

Similar News