സൗദിയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍; അസുഖബാധിതര്‍ ജിദ്ദ റിയാദ് മക്ക മദീന എന്നിവിടങ്ങളില്‍
രാത്രി പത്തരയോടെയാണ് മന്ത്രാലയം പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്
Update: 2020-04-05 19:56 GMT
സൗദി അറേബ്യയില്‍ 17 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ എഴ് മണിക്കൂറിനിടെയുള്ള കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2402 ആയി. മരണ സംഖ്യയിലും (34) രോഗമുക്തി നേടിയവരുടെ (488) എണ്ണത്തിലും മാറ്റമില്ല. രാത്രി പത്തരയോടെയാണ് പുതിയ കണകക് മന്ത്രാലയം പുറത്ത് വിട്ടത്. പുതിയ 17 കേസുകളില്‍ ജിദ്ദ 5, ദമ്മാമില്‍ 3, റിയാദിലും മദീനയിലും 2, മക്കയിലും ഖതീഫിലും ഒന്നും ബാക്കി ഇതര മേഖലകളിലുമാണ്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 15 പേർക്കും ശനിയാഴ്ച രാത്രി 191പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരിൽ 1880 പേർ ചികിത്സയിൽ തുടരുന്നു. 488 പേർ സുഖം പ്രാപിച്ചു. 34 പേർ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.